മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ, ജില്ലയിൽ പ്രവർത്തനം വിപുലികരിച്ചു..
എറണാകുളം :- മീഡിയ ആൻറ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റെ പ്രവർത്തനം ജില്ലയിൽ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പെരുമ്പാവൂർ ദർശന ഓഡിറ്റോറിയത്തിൽ വച്ചു നടന്ന യോഗത്തിൽ വിവിധ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരുടെ യോഗം MJWU സംസ്ഥാന പ്രസിഡൻ്റ് ശ്രീമതി അജിതാ ജയ്ഷോറിൻ്റെയും ജനറൽ സിക്രട്ടറി ശ്രീസൂര്യദേവിൻ്റെയും നേതൃത്വത്തിൽ നടന്നു.13/3/2022 ഞായറാഴ്ച നടന്ന യോഗത്തിൽ മാർച്ച് 31നകം യൂണിയനിൽ അംഗങ്ങളാകുന്നവർക്ക് മാത്രമേ, യൂണിയൻ നടപ്പാക്കുന്ന ഇൻഷുറൻസ് പരിരക്ഷ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളുവെന്ന് സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു .സംഘടനാപരമായ വിഷയങ്ങളും ജില്ലയിലെ മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങളും യോഗത്തിൽ ജില്ലാ സിക്രട്ടറി റഷീദ് -തത്സമയം അവതരിപ്പിച്ചു. അംഗങ്ങൾക്കായുള്ള യൂണിയൻഐ, ഡി: കാർഡ് വിതരണം ജനറൽസെക്ടറി സൂര്യദേവ നിർവഹിച്ചു. .ജില്ലാ പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലയിൽ യൂണിയൻ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ വിശദീകരിച്ചു., യോഗത്തിൽ ആശംസ പ്രസംഗം ശ്രീമതി രാജി അജികുമാറും , നന്ദി ജില്ലാ ട്രഷർ TC സാജുവും നിർവഹിച്ചു.
Comments (0)