റഷ്യയെ ശിക്ഷിക്കണം, അത് എല്ലാ യുദ്ധക്കൊതിയന്മാര്‍ക്കും ഒരു പാഠമാകണം; യുക്രെയ്ന്‍
യുക്രെയ്ന്‍ : റഷ്യയുടെ യുദ്ധകുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക വാര്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി യുക്രെയ്ന്‍. യുദ്ധനടപടികളു മായി മുന്നോട്ട് പോകുമെന്ന് പുടിന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഈ ആവശ്യം ഉന്നയിച്ച ത്. റഷ്യയെ ലോകം ശിക്ഷിക്കണമെന്നാണ് പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ് കി ആവശ്യപ്പെട്ടത്. പ്രസംഗത്തിലുടനീളം റഷ്യയ്ക്കെതിരെ അതിരൂക്ഷമായ വിമര്‍ ശനമാണ് അദ്ദേഹം നടത്തിയത്. സാമ്ബത്തികമായി തങ്ങള്‍ പ്രതിസന്ധി നേരിടുക യാണെന്നും, തങ്ങള്‍ക്ക് സഹായങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങളുടെ പ്രദേശങ്ങളില്‍ കടന്നു കയറി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച റഷ്യ യ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ആയിരക്കണക്കിന് ആളുകളെ കൊ ന്നതിനും, സ്ത്രീകളേയും പുരുഷന്മാരേയും പീഡിപ്പിച്ചതിനും അവരെ അപമാന ത്തിന് ഇരയാക്കിയതിനും റഷ്യയ്ക്ക് ശിക്ഷ ഉറപ്പാക്കണം. അവരെ വിചാരണ ചെ യ്യുന്നതിനായി വാര്‍ ട്രിബ്യൂണല്‍ രൂപീകരിക്കണം. ഇത് ആക്രമണം നടത്താന്‍ മുന്നി ട്ടിറങ്ങുന്നവര്‍ക്കുള്ള ഒരു സൂചനയായിരിക്കണം. അന്താരാഷ്ട്ര നിയമങ്ങള്‍ പാലി ക്കാന്‍ റഷ്യ തയ്യാറായില്ല. അവര്‍ ചര്‍ച്ചകളെ ഭയപ്പെടുകയാണ്. റഷ്യയും തീവ്രവാ ദികളും ഒരു പോലെയാണ് പെരുമാറുന്നതെന്നും' സെലന്‍സ്‌കി ആരോപിച്ചു.



Editor CoverStory


Comments (0)