ശുദ്ധജല പദ്ധതി പാഴായി
കിഴക്കമ്പലം : ലക്ഷങ്ങള്‍ ചിലവഴിച്ചു ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ പട്ടിമുറ്റത്ത് ആരംഭിച്ച പദ്ധതി പാഴായി.കുന്നത്തുനാട് പഞ്ചായത്ത് ആറാം വാര്‍ഡിലെ മുണ്ടേക്കുളമാണ് മാലിന്യം നിറഞ്ഞു ഉപയോഗ്യസൂന്യം ആയത്. 16 ലക്ഷം മുടക്കി ആരംഭിച്ച പദ്ധതിയുമായി ബന്ധപെട്ട മോട്ടറുകളും പംബിംഗ് സാമഗ്രികളും തുരുമ്പേടുത്തു .സമീപത്തതോടിലൂടെ അഴുക്ക് വെള്ളം മുണ്ടക്കുളത്തിലേക്ക് ഒഴുകിയെത്തുകയാണ്. ശുദ്ധജല സമൃദ്ധമായ കുളം അധികൃതരുടെ അനാസ്ഥ മൂലമാണ് നാശത്തിന്റെ വക്കിലെത്തിയതെന്ന് നാട്ടുകാർ പറയുന്നു.
മുണ്ടക്കുളത്തിൽ നിന്നായിരുന്നു നാട്ടുകാരുടെ ശുദ്ധജല സ്രോതസ്സ് കൈതക്കാട്, ഡബിൾപാലം, പൊത്താംകുഴിമല പ്രദേശങ്ങളിലേക്ക് ശുദ്ധജലം പമ്പ് ചെയ്തിരുന്നത്. പൊത്താംകുഴി മലയിലെ പാടശേഖര സമിതിയായിരുന്നു പദ്ധതിയുടെ പ്രധാന ഉപഭോക്താക്കൾ. ഷട്ടറുകളും വെള്ളം ശേഖരിക്കാൻ വലിയടാങ്കും സ്ഥാപിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ടതോടെ മുണ്ടക്കുളം പദ്ധതിയിലേക്കു തിരിഞ്ഞു നോക്കാൻ പഞ്ചായത്ത് ജനപ്രതിനിധികൾ തയാറാകാത്തതിനാൽ പദ്ധതി നടത്തിപ്പ് അവതാളത്തിലായി. മുണ്ടക്കുളത്തിനോട് ചേർന്ന് ഒഴുകുന്ന തോട് പട്ടിമറ്റം ജംഗ്ഷനിലെ മാലിന്യവാഹിനിയാണ്. വ്യാപാര സ്ഥാപനങ്ങളിലെ അഴുക്കുവെള്ളം കാനയിലൂടെ ഒഴുകി കുളത്തിലാണ് വന്നുചേരുന്നത്.കനത്ത ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമായ കുളത്തിൽ ഇറങ്ങുന്നവർക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. കുളത്തിലേക്ക്മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണ
മെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Comments (0)