കെസ്മ 2021 സംസ്ഥാനസമ്മേളനവും പ്രദര്‍ശനവും തൃശൂരില്‍ നടന്നു

കെസ്മ 2021 സംസ്ഥാനസമ്മേളനവും പ്രദര്‍ശനവും തൃശൂരില്‍ നടന്നു

ത്യശൂർ: കേരള സോപ്പ് മാനുഫാക് ചേഴ്സ് അസോസിയേഷൻ(കെസ്മ)സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ എം എസ് എം ഇ ഡെപ്യട്ടി ഡയറക്ടർ ജി.എസ്. പ്രകാശ്
ഉത്ഘാടനം ചെയ്തു.സമദ് വെറ്റ്ലൈയിൻസ് അദ്ധ്യക്ഷം വഹിച്ചു. ത്യശ്ശൂർ മേയർ എം.കെ. വർഗ്ഗീസ് മുഖ്യ അതിഥി ആയിരുന്നു.സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, ഓപ്പൺ ഫോറം, ഇന്ത്യയിലെ പ്രമുഖ കെമിക്കൽ കമ്പനികളുടെ പ്രദർശന സ്റ്റാളുകൾ ബി ടു ബി മീറ്റുകൾ എന്നിവ ഉണ്ടായിരുന്നു.
സോപ്പ് നിർമാണത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ വ്യക്തിത്വങ്ങളെ ആദരിച്ചു.വ്യവസായ വകുപ്പിലെ പദ്ധതികളും സാധ്യതകളും, ഡിജിറ്റൽ  മാർക്കറ്റിങ് സാധ്യതകളും പ്രതിസന്ധിയും സെമിനാർ ചർച്ച ചെയ്തു. വ്യത്യസ്തയിനം സോപ്പും അനുബന്ധ ഉൽപ്പന്നങ്ങളും സംബന്ധിച്ച ചർച്ചകൾ നടത്തി, മികവുറ്റ ഉൽപ്പന്നങ്ങളാണെങ്കിലും വിപണിയിൽ സ്ഥിരമായി ഇടം പിടിക്കാൻ കഴിയാത്തതിന്റെ പോരായ്മകൾ എങ്ങനെ മറികടക്കുമെന്നും ഗുണമേന്‍മയും മുടക്കുന്ന പണത്തിന് ക്യത്യമായ മൂല്യവും തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു. വിപണിസാധ്യത മനസിലാക്കി ഇടപെടാനും സംഘടിച്ചു പ്രവർത്തിക്കാനും ആഹ്വാനം ചെയ്തു.സുനിൽ കുമാർ ചിറ്റടി സ്വാഗതവും സൈജു എബ്രഹാം നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായി പ്രസിഡന്റ് സമദ് വെറ്റ്ലൈൻസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ ചിറ്റടി,ട്രഷറർ സജു എബ്രഹാം യാഫ് എന്നിവരെ തിരഞ്ഞെടുത്തു