എന്‍സിപി സംഘടനാ തിരഞ്ഞെടുപ്പ് ; പി.സി.ചാക്കോ മേല്‍ക്കൈ നേടി

എന്‍സിപി സംഘടനാ തിരഞ്ഞെടുപ്പ് ; പി.സി.ചാക്കോ മേല്‍ക്കൈ നേടി

തിരുവനന്തപുരം : എന്‍സിപിയില്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ പി.സി. ചാക്കോ വിഭാഗത്തിനാണ് സംസ്ഥാനമൊട്ടാകെ മേല്‍ക്കൈ നേടുന്നതെന്ന് ഏതാണ്ട് വ്യക്തമായി. നിര്‍ജീവമായും അഴിമതിയിലും സ്വഭാവദൂഷ്യങ്ങളും ഉള്ള നേതാക്ക ന്മാരാല്‍ നിറഞ്ഞ സംഘടനക്ക് ദേശീയ കാഴ്ചപ്പാടുള്ള സംഘടനാ പ്രവര്‍ ത്തനം സാധ്യമായത് പി.സി.ചാക്കോയുടെ എന്‍സിപി പ്രവേശനത്തോടെ യായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും ചാക്കോയുടെ വരവോടെ നിര വധി പ്രവര്‍ത്തകര്‍ വന്നതോടൊ നിര്‍ജീവമായി കഴിഞ്ഞിരുന്ന പാര്‍ട്ടി ഉണര്‍ന്നെ ഴുന്നേറ്റു എങ്കിലും പണപ്പിരിവും, ഗുണ്ടായിസവും ഭരണത്തിന്റെ പേരില്‍ വ്യാപ കമായ അഴിമതി നടത്തി കൊണ്ടിരുന്നവര്‍ ചാക്കോയുടെ വരവിനെ പ്രതിരോധി ക്കുന്നുണ്ട്. ഇടതുപക്ഷ മന്ത്രിസഭയിലെ ഘടകകക്ഷി എന്ന പേരില്‍ ബോര്‍ ഡുകളില്‍ പദവികളും കോടതികളില്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലുകളും, മറ്റു സുഖ സൗകര്യങ്ങ ളും വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ പിരിച്ചിരുന്നവര്‍ക്ക് ചാക്കോയുടെ വരവ് തല വേദനയായ് മാറി, ചില നേതാക്കന്മാര്‍ മന്ത്രി രാജീവിന്റെ പേര് വരെ ദുരുപയോ ഗപ്പെടുത്തി മന്ത്രി അറിയാതെ വ്യാപകമായ പണപ്പിരിവ് നടത്തുന്നത് സിപിഎമ്മി ന്റെ നേതാക്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടു. സ്വന്തം പാര്‍ട്ടിയുടെ നേതാവ് തന്നെ അ ഴിമതി ആരോപണങ്ങളും വ്യക്തിഗത ആരോപണങ്ങളും നേരിട്ട ആളാണെന്നതി നാല്‍ അനുയായികളായ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്. പി.സി. ചാക്കോ പാര്‍ട്ടി പ്രസിഡന്റായ് വന്നു കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന കാര്യം ചിന്തിക്കുമെന്ന് മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിലെ നേതാക്കന്മാര്‍ പറയുന്നു മറിച്ചായാല്‍, പാര്‍ ട്ടിയില്‍ നിന്ന് കൊണ്ട് ഭരണത്തിന്റെ പേരില്‍ അഴിമതി നടത്തുന്നവര്‍ക്കെതിരെ എല്‍ ഡി.ഫ് ശക്തമായ നടപടി സ്വീകരിക്കുമെന്നും പറയുന്നു. അങ്ങിനെ വന്നാല്‍ വനംവകുപ്പിന്റെ പേരില്‍ അഴിമതിയും പണപ്പിരിവും നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.