ബുക്കിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു; പാചക വാതക സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക്ക് ചെയ്യാം, സര്‍വീസ് ചാര്‍ജ് ഈടാക്കരുത്
തിരുവനന്തപുരം: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക്ക് ചെയ്യാം. ആദ്യം സിലിണ്ടര്‍ എത്തിക്കുന്ന ഏജന്‍സിയില്‍ നിന്ന് ഉപഭോക്താവിന് സിലിണ്ടര്‍ സ്വീകരിക്കാം.
ഉപഭോക്താവില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും വ്യവസ്ഥയുണ്ട്. ഏജന്‍സികള്‍ക്കാണ് സൗജന്യമായി ഗ്യാസ് സിലിണ്ടര്‍ വീടുകളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം. സിലിണ്ടറിന് ശരിയായ തൂക്കമുണ്ടോയെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തണം.
ഉജ്വല സ്‌കീമില്‍ ഒരു കോടി പുതിയ ഗ്യാസ് കണക്ഷന്‍ അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.



Author Coverstory


Comments (0)