ശോഭാ സുരേന്ദ്രനെതിരെ പടയൊരുക്കം. സൈബർ സംഘിണികൾ പാര പണി തുടങ്ങി

ശോഭാ സുരേന്ദ്രനെതിരെ പടയൊരുക്കം. സൈബർ സംഘിണികൾ പാര പണി തുടങ്ങി

ബി.ജെ.പിയിലെ പടലപിണക്കങ്ങൾ സൈബർ സംഘിണികൾ ഏറ്റെടുത്തു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പോരു വിളി മുറുകി കൊണ്ടിരിക്കുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ ദശാബ്ദങ്ങളായ് പ്രവർത്തിക്കുന്ന ശോഭ സുരേന്ദ്രന് ബിരുദങ്ങൾ 
കുറവായതുകൊണ്ടും പല തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടതുകൊണ്ടും, പുതിയതായ് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പാർട്ടിയുടെ വനിതാ നേതാക്കൻമാരായ സംഘിണികളാണ് പാർട്ടിക്ക് അപമാനകരമായ പ്രവൃത്തികളും പരിഹാസങ്ങളും നടത്തുന്നത്. നായർ സമുദായത്തിൽ നിന്നും സംസ്ഥാന നേതാവിന്റെ സ്ഥാനം ഈഴവ സമുദായത്തിലുള്ള സുരേന്ദ്രനിൽ വന്നതോടെ പാർട്ടിയിൽ ജാതീയത രൂക്ഷമായി കൊണ്ടിരിക്കയാണ്

ചിലർ പാർട്ടി പ്രവർത്തനങ്ങളിൽ നിസഹരണം നടത്തുമ്പോൾ സൈബർ മേഖലയിലെ സംഘിണികളെ കൊണ്ട് പഴയ പ്രവർത്തകരെ അവഹേളിക്കുന്നു. സുരേന്ദ്രൻ നടത്തുന്ന എല്ലാ പരിപാടികളെയും തകർക്കുക എന്നതാണിവിടെ പ്രധാന പാർട്ടി പ്രവർത്തനം, പാർട്ടി ഇപ്പോൾ തന്നെ സുടാപ്പി നേതാക്കൻമാരുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന് പാർട്ടികളിൽ മുറുമുറുപ്പുണ്ട്. പാർട്ടി പ്രസിദ്ധീകരണമായ പത്രം പോലും അവരാണ് നിയന്ത്രിക്കുന്നതെന് പറയപ്പെടുന്നു. ഓരോ ജില്ലകളിലേയും മണ്ഡലം പ്രസിഡന്റുമാരുടെ നിയമനവും അവരുടെ എണ്ണവും യോഗ്യതയും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

അതിന്നിടയിലാണ് ശോഭ സുരേന്ദ്രൻ എന്ന പാർട്ടിയുടെ ദേശീയ നേതാവിനെതിരെ പാർട്ടിയിലെ പുത്തൻകൂറ്റുകാരായ സംഘിണികളുടെ പരിഹാസങ്ങളും. ഈ സംഘിണികൾക്കെതിരെ പാർട്ടിക്ക് ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്ന് പാർട്ടിയിലെ വിമതർക്കും ബോധ്യമാണ്. ഈ ജാതീയതയുടെ ഭാഗമായ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉള്ള സാധാരണ പ്രവർത്തകർ പാർട്ടി വിട്ടു പൊയ്‌ക്കൊണ്ടിരിക്കയാണ്.