കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണത്തിൽ അഴിമതിയെന്ന് ആരോപണം
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ ഒരു കോടി ചിലവഴിച്ച് ഒളിപ്യൻ ശിജേഷിന്റെ പേരിൽ നിർമാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിൽ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത്.സ്റ്റേഡിയത്തിന്റെ നിർമാണത്തിനു ഉപയോഗിക്കുന്ന ഇരുമ്പു പൈപ്പുകളും ആഗ്ളയറുകളും കുറ്റമറ്റതരത്തിലല്ല കൂട്ടിയോജിപ്പിക്കുന്നതെന്നാണ് ആരോപണയർന്നിരിക്കുന്നത്. ഇവ തമ്മിൽ കൂട്ടിയോജിപ്പിക്കുമ്പോൾ ഏതാനും ഭാഗങ്ങളിൽ മാത്രമാണ് വെല്‍ഡിങ് നടത്തുന്നത് പൂർണമായും വെൽഡിങ് നടത്തിയാലേ ഇരുമ്പു സാമഗികൾക്ക് കുറ്റമറ്റതരത്തിലുളള ബലവും വെള്ളം കയറി തുരുമ്പിക്കാതിരിക്കുകയും ചെയ്യുകയുള്ളൂ.
എന്നാൽ ഏതാനും ഭാഗങ്ങളിൽ മാത്രം വെല്‍ഡിങ് നടത്തി ബാക്കിവരുന്ന ഭാഗങ്ങളില്‍ ചോക്ക് പൊടി നനച്ച് തേച്ചുപിടിപ്പിക്കുകയും അതിനു മുകളിൽ പെയിന്റിങ് നടത്തുകയുമാണെന്നാണ് ആരോപണം. ഒറ്റനോട്ടത്തിൽ കുറ്റമറ്റതരത്തിലുളള നിർമാണാമെന്ന് തോന്നുമെങ്കിലും നാളുകള്‍ക്കുള്ളില്‍ ഈ ഭാഗങ്ങളില്‍ പെട്ടെന്ന് തുരുമ്പ് പിടിക്കുകയും വൈകാതെ ബലക്ഷയം മൂലം ഇടിഞ്ഞു വീഴുകയും ചെയ്യുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്.
ആവശ്യത്തിന് വെൽഡിങ് റാഡ് ഉപയോഗിക്കാതെയും നിർമാണ ചിലവ് ചുരുക്കിയും കരാറുകാരൻ നടത്തുന്ന ഇത്തരം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പള്ളിക്കര സ്പോർട്ട്സ് അസോസിയേഷന്റെ നേത്യതത്തിൽ പഞ്ചായത്തില്‍ പരാതി നൽകിയിട്ടുണ്ട്.എന്നാൽ സ്റ്റേഡിയത്തിന്റെ പണി പൂർത്തീകരിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുളള വിവാദങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനമില്ലെന്നും കരാറുകാരൻ പറഞ്ഞു .



Author Coverstory


Comments (0)