കൊച്ചി: കൊച്ചി നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്ക് കോടതികളുടെ ഉത്തരവുകളോട് പരമപുച്ഛമാണെന്നുള്ളതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടുമായി കോടതി നടത്തിയ ഉത്തരവിൻ്റെ ബാക്കിപത്രം, കൊച്ചിയുടെ ഓരോ വെള്ളക്കെട്ട് ദുരന്തത്തിലും കോടതി ഇടപെട്ട് നടത്തുന്ന ഉത്തരവുകൾ " മുറ" പോലെയാണ് ചില ഉദ്യോഗസ്ഥർ ഗൗനിക്കുന്നത്, അവർക്ക് നിയമപരമായ ഒരു കാര്യങ്ങളും നടത്താൻ താത്പര്യമില്ല എന്നാൽ ഓരോ കാര്യം നടത്തുന്നതിന് കിമ്പളം കിട്ടുമെങ്കിൽ എന്തും കൃത്യസമയത്ത് നടത്തും, കൊച്ചിയിലെ വെള്ളക്കെട്ടിനും പകർച്ചവ്യാധിക്കും പ്രധാന കാരണക്കാർ നഗരസഭാ ഉദ്യോഗസ്ഥരാണ്, അനധികൃത നിർമിതികളും അശാസത്രിയ ശുചീകരണ സംവിധാനവും ആരോഗ്യരംഗത്തുണ്ടാക്കുന്ന വിനയൊന്നും അവർക്ക് വിഷയമല്ല, ഇവർ വഴിവിട്ട് അനുമതി നൽകിയ നിർമിതികളുടെ വിവരങ്ങൾ വിവരാവകാശ പ്രകാരം ചോദിച്ചാൽ ആ ഫയൽ കാണുന്നില്ല എന്ന ലളിതമായ മറുപടിയും തന്ത്രത്തിൽ അത്തരം അഴിമതിക്കറയുള്ള ഫയലുകൾ മുക്കു ക യും ചെയ്യും, നഗരസഭ പ്രധാന കാര്യാലയം, ഇടപ്പള്ളി സോൺ, പച്ചാളം സോൺ, ഇവിടങ്ങളിലെല്ലാം അഴിമതിക്കറയുള്ള ഫയലുകൾക്കാൻ വിദഗ്ധരുണ്ട്,, ഒരു ബിൽഡിംങ്ങിൻ്റെ (മൂന്ന് നില കെട്ടിടം വരെയുള്ള അപ്പാർട്ട്മെൻറുകൾ) പണി പൂർത്തിയായാൽ പ്രവർത്തനാനുമതിക്കുള്ള കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്ന മഹാ സംഭവത്തിൻ്റെ രേഖ നൽകേണ്ടത് ഫോർ സെക്രട്ടറി എന്ന നിലയിൽ, എ, എക്സിമാരാണ്, അതിന് മുകളിലേക്കുള്ള നിർമിതിക്ക് ഇ, ഇ, മാരും' ഇതുപോലെ സോണുകളിൽ, പശ്ചിമകൊച്ചി മാറ്റി വച്ചാൽ, 11 മുതൽ 21 വരെയുള്ള സർക്കിളുകളും, ഇവർ നൽകുന്നതും നാളിതുവരെ നൽകിയിട്ടുള്ള കംപ്ലീഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചാൽ കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടാണൊ കംപ്ലിഷൻ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത് എന്ന് പരിശോധിച്ചാൽ " പരിശോധിച്ചല്ല എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും, 2022, 2023, 2024, എന്നീ വർഷങ്ങളിലേക്ക് നൽകിയവ മാത്രം പരിശോധിച്ചാൽ മതി കാര്യങ്ങൾ മനസിലാക്കാം, ഇവർ സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടങ്ങൾ . ട്രീറ്റ്മെൻ്റ് പ്ലാൻ്റുകളോ, പ്രോപ്പർ ഡ്രെയിനേജ് ചാനലുകളോ കൃത്യമായില്ലാത്തവയാണ്, ചിലയിടങ്ങളിൽ പ്രവർത്തനക്ഷമമല്ലാത്ത പ്ലാൻ്റുകൾ നോക്കുകുത്തിയായ് വച്ചിരിക്കുന്നു. ഇതിന് ഉദാഹരണം നിരവധിയുണ്ട്, ഇവയുടെ ശുചി മുറി മാലിന്യങ്ങൾ പൊതു കാനകളിലേക്കും നഗരമധ്യത്തിലൂടെയുള്ള തോടുകളിലേക്കു മാണ് പരസ്യമായി തുറന്ന് വിടുന്നത്, ഈ തോടുകളിലെക്ക് ഒഴുക്കിവിട്ട കക്കുസ് മാലിന്യങ്ങൾ ഉൾപ്പെടെ കഴിഞ്ഞ മഴയിൽ കരയിലേക്ക് ഒഴുകി പതിനായിരക്കണക്കിന് ആളുകൾ ഇതിലൂടെ ചവിട്ടി നടന്നാണ് കൊച്ചിയിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തത്, ഇപ്പോൾ തന്നെ കൊച്ചിയിൽ ഡങ്കിയും എലിപ്പനിയും വ്യാപകമായുണ്ട്, മേയറും കൗൺസിലർമാരും, ഉദ്യോഗസ്ഥരും കാറിൽ സുഖലോലുപരായി യാത്ര നടത്തുമ്പോൾ, സാധാരണക്കാർ ഈ ശുചി മുറി മാലിന്യം ഉൾകൊണ്ട് വേണം കൊച്ചിയിലൂടെ നടക്കാൻ, അശോക റോഡിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന CBSE സ്കൂളിൻ്റെ മുൻവശത്തെ അപ്പാർട്ട്മെൻ്റിൽ നിന്നുള്ള സർവത്ര മാലിന്യങ്ങളും ഒഴുക്കിവിടുന്നത് ഈ വിദ്യാലയത്തിൻ്റെ മുൻപിലേക്കാണ് ഇതുസംബന്ധിച്ച് ഒരു പരാതി നഗരസഭയിൽ നൽകിയിട്ട് ഒരു വർഷവും രണ്ട് മാസവും തികഞ്ഞിട്ട് നാളിതുവരെ നഗരസഭ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, അവർക്കതിന് കഴിയില്ല കാരണം പ്രസ്തുത അശാസ്ത്രീയ നിർമിതിക്ക് അനുമതി നൽകിയത് ഇതേ നഗരസഭയാണ്, അതുപോലെ ഓരോ സർക്കിളിന് കീഴിലും നടത്തുന്ന അനധികൃത അറവുശാലകൾ ഉൾപ്പെടുന്ന മാംസ വ്യാപാരശാലകളിൽ നിന്നും അനുദിനം പൊതു കാന കളിലേക്ക് തള്ളിവിടുന്ന അറവുമാലിന്യങ്ങളുടെ കാര്യങ്ങളും ഇവർക്കൊന്നും അറിയാഞ്ഞിട്ടല്ല, അവരുടെ ശമ്പളം മാസാമാസം നഗരസഭയിൽ നിന്ന് വാങ്ങുന്നതോടൊപ്പം, മേൽ പറഞ്ഞ സ്ഥലങ്ങളിൽ നിന്ന് കിമ്പളവും പാരിതോഷികങ്ങളും കൃത്യമായി ലഭിക്കുന്നു.' (അടുത്ത ലക്കത്തിൽ, മാലിന്യങ്ങളുടെ പേരിൽ കൈക്കുലി വാങ്ങാനും, വെള്ളക്കെട്ടിലൂടെ എങ്ങനെ നാലുചക്രം സമ്പാദിക്കാമെന്നും, ആസൂത്രണത്തിനും വഴിയൊരുക്കുന്ന നഗരസഭാ ഉദ്യോഗസ്ഥരുടെ ചെപ്പടിവിദ്യകളെ കുറിച്ച് ' കവർ സ്റ്റോറി, ന്യൂസ് പൊതു സമൂഹത്തിന് മുൻപിൽ തുറന്നു കാണിക്കുന്ന വാർത്തകൾ വായിക്കുക)
Comments (0)