ലൗ ജിഹാദിനെതിരെ നിയമം വേണം: ധർമ്മ രക്ഷാ വേദി
കൊച്ചി: ലൗ ജിഹാദിനെതിരെ കേരളം നിയമ നിർമ്മാണം കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.വി. ശിവൻ സർക്കാരിനോടാവശ്യപ്പെട്ടു. യുപിയിൽ നിയമം പ്രാബല്യത്തിൽ വന്നതോടെ പ്രണയം നടിച്ചുള്ള മതപരിവർത്തനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഇടപ്പള്ളി മൈലാളത്ത് നടന്ന ധർമ്മ രക്ഷാവേദിയുടെ താലൂക്ക് സംയോജകന്മാർ ഉപരിയോ നാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.
ധർമ്മരക്ഷയ്ക്കുവേണ്ടിയുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇതാ മാപാനകേന്ദ്രങ്ങളിലും ഭാവത് ഗീത പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയും ധർമ്മ രക്ഷാവേദി സംസ്ഥാന സംയോജകനുമായ ഇ ജി. മനോജ് അഭിപ്രായപ്പെട്ടു. ലൗ ജിഹാദിന്റെ കെണിയിൽ അകപ്പെട്ടുപോകുന്ന പെൺകുട്ടികളുടെ പുനരധിവാസം ധർമ്മരക്ഷാ വേദി ഏറ്റെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ്. ബിജു പറഞ്ഞു.ധർമ്മ പഠന ക്ലാസുകാർക്ക് നേത്യത്വം കൊടുക്കാൻ സാധിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഹിന്ദുഐക്യുവേദി ജില്ലാ പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരന്‍ സൂചിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ ക്യാപ്റ്റൻ കെ. സുന്ദരൻ, സമിതി അംഗം എ.ബി.ബിജൂ, ജില്ലാ സംയോജകൻ പി.കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
Comments (0)