മുഖ്യമന്ത്രി നടക്കണോ ഉദ്ഘാടനമാകാൻ:ജസ്റ്റിസ് കെമാൽപാഷ
കൊച്ചി: വൈറ്റില മേൽപാലം ഉദ്ഘാടനത്തിനു മുൻപു തുറന്നതിനെ ന്യായീകരിച്ചു ജസ്റ്റിസ് ബി .കെമാൽ പാഷ. ജനങ്ങളുടെ നടപടിയിൽ അസ്വഭാവികതയല്ലെന്നു കെമാൽ പാഷ പറഞ്ഞു.മുഖ്യമന്ത്രി കാലെടുത്തുവെച്ചാൽ മാത്രമേ ഉദ്ഘാടനം ആകുകയുള്ളായെന്നും ആരും സ്വന്തം വീട്ടിലെ തേങ്ങ വെട്ടി പണിത പാലം അല്ലെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നയാൾ പാലത്തിൽ കയറണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ജനങ്ങളുടെ വകയാണു പാലം. ഭിക്ഷക്കാരൻ കയറിയാലും ഉദ്ഘാടനമാകും. അതിനു പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിയോ ആവശ്യമില്ല.വോട്ടിനു വേണ്ടി എന്തോ വലിയ കാര്യം ചെയ്തുവെന്നു പറഞ്ഞു.വിലപേശാൻ വച്ചിരിക്കയാണു പാലങ്ങൾ. ജനങ്ങൾ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജനുവരി 9ന് പാലം തുറന്നുകൊടുക്കാൻ തീരുമാനിച്ചത്.പാലത്തിലൂടെ പോയെന്നു കരുതി പൊതുമുതൽ നശിപ്പിക്കലാകില്ല. ആ വകുപ്പ് ചുമത്തി കേസെടുക്കാനാകില്ല. ജനങ്ങളുടെ പണവും സ്ഥലവുമായതിനാൽ അവിടെ കയറാൻ അവകാശമുണ്ടെന്നും കെമാൽ പാഷ പറഞ്ഞു.
Comments (0)