വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകും
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തില്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉടന്‍ പ്രഖ്യാപിക്കും. നിലവില്‍ സസ്പന്‍ഷനിലുള്ള വകുപ്പ് മേധാവികളെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയ ശേഷമാകും തുടര്‍നര്‍പടികള്‍. വീഴ്ച്ച വരുത്തിയവരെ സ്ഥലം മാറ്റാനാണ് സാധ്യത. ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവയവദാന ശസ്ത്രക്രിയാ നടപടികളില്‍ സമഗ്രമായ പരിഷ്‌ക്കരണത്തിനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനായി സമഗര പ്രോട്ടോക്കോള്‍ രൂപീകരിക്കും. ജീവച്ചിരിക്കുമ്പോഴും മരണശേഷവു ഉള്ള അവയവദാനം ഈ പ്രോട്ടോക്കോളില്‍ വരും. സംഭവത്തില്‍ ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ചുകൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ വകുപ്പ് മേധാവിമാര്‍ക്ക് വീഴ്ച മാറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ശസ്ത്രക്രിയാ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാര്‍ക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. തങ്ങളുടെ ചുമതലകള്‍ ഇരുവരും കൃത്യമായി നിര്‍വഹിച്ചില്ലെന്നും ശസ്ത്രക്രിയക്ക് നിര്‍ദേശം നല്‍കുന്നതിലും വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Editor CoverStory


Comments (0)