ഡി.വൈ.എസ്പി മാരും ഐ .പി എസുകാരും കൊമ്പുകോർക്കുന്നു

പോലീസിലെ മുതിർന്ന ഡി.വൈ.എസ്.പിമാരുടെ സംഘടനയായ കെ.പി.എസ്.ഒ.എ. യോഗത്തിൽ മേലുദ്യോഗസ്ഥർക്കെതിരെ പരോക്ഷവിമർശന മുന്നയിച്ച് പ്രമേയം പാസാക്കിയതിൽ ഐ.പി.എസുകാർക്കു രോഷം.സർവീസ് ചട്ടലംഘനം ചുണ്ടിക്കാട്ടി, കെ.പി.എസ്.ഒ.എ. പിരിച്ചുവിടണമെന്നു സർക്കാരിനോടാവശ്യപ്പെടും.

നിശ്ചിത എണ്ണം ഐ.പി.എസുകാർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകണമെന്നിരിക്കേ,സംസ്ഥാനത്തു തന്നെ കടിച്ചുതുങ്ങുകയാണെന്ന തരത്തിലാണു പ്രമേയത്തിലെ പരാമർശം.ഐ .പി.അസ്സിലേക്കുള്ള തങ്ങളുടെ  സ്ഥാനക്കയറ്റമാണ് ഇതുമൂലം തടയപ്പെടുന്നതെന്ന്  കെ .എസ്. ഒ.എ ആരോപിക്കുന്നു . സ്ഥാനക്കയറ്റത്തിലൂടെയുള്ള 52 ഐ.പി.എസ്. തസ്തികകളുള്ളതിൽ 33 എണ്ണം ഒഴിഞ്ഞുകിടക്കുന്നതു മേലധികാരികൾസർക്കാരിനു യഥാസമയം ശിപാർശ നൽകാത്തതുകൊണ്ടാണ്. ഈ 33 തസ്തികകളും മേയിൽ ഒഴിയുന്ന 13 കേഡർ തസ്തികകളും നാല് നോൺ കേഡർ തസ്തികകളുമുൾപ്പെടെ 56 ഒഴിവുകളിലേക്കാണു സെലക്ലേറ്റ് പട്ടിക തയാറാക്കേണ്ടത്.എന്നാൽ, നാലുപേരുടെ മാത്രം പട്ടികയാണു തയാറാക്കിയിരിക്കുന്നതെന്നു പ്രമേയത്തിൽ ചുണ്ടിക്കാട്ടുന്നു. 11 വർഷം സർവീസുള്ള ഡിവൈ.എസ്.പിമാർപോലും ഇതുമൂലം സ്ഥാനക്കയറ്റം ലഭിക്കാതെ വിരമിക്കേണ്ടിവരുന്നു. 37ഐ.പി.എസുകാർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകേണ്ട സ്ഥാനത്ത് 20 പേരേ പോയിട്ടുള്ളൂ. പോലീസിനു പുറത്ത് 23 ഐ.പി.എസുകാർ സംസ്ഥാന ഡെപ്യൂട്ടേഷനിൽ പോകേണ്ടതാണ്. എന്നാൽ
അഞ്ചുപേരേ പോയിട്ടുള്ളൂ.സർവീസ് ചട്ടങ്ങൾക്കു വിരുദ്ധമായി യോഗം ചേരുകയും മേലുദ്യോഗസ്ഥർക്കെതിരേ നിലപാട് സ്വീകരിക്കുകയുമാണു ഡിവെ.എസ്.പിമാർ ചെയ്തതെന്ന്ഐ.പി.എസുകാർ ആരോപിക്കുന്നു. അടുത്ത ഐ.പി.എസ്.അസോസിയേഷൻ യോഗംഇക്കാര്യം ചർച്ചചെയ്യും.