എന്‍സിപി നേതാവിന്റെ മരണത്തില്‍ ദുരുഹത, അന്വേഷണം വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ശക്തമാകുന്നു.
എറണാകുളം : എന്‍സിപി യുടെ സംസ്ഥാന നേതാവും സീനിയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായിരുന്ന ടി.വി.ശശിധരന്റെ മരണത്തിന് കാരണക്കാരായവരെ പാര്‍ട്ടിക്ക് പുറത്ത് ആക്കി നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വന്ന് ശിക്ഷ നടപ്പാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ തന്നെ ചൂടുപിടിക്കുന്നു. കുഞ്ഞുമോന്‍ എന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ എറണാകുളത്തുള്ള ഓഫീസില്‍ വച് ശശിധരനും മറ്റ് നേതാക്കളും തമ്മില്‍ ചില ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മാനസിക സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പറയപ്പെടുന്നു. മണി ചെയിന്‍ തട്ടിപ്പു കേസിലെ പ്രതിയും ചില ക്രിമിനല്‍ കേസില്‍ പെട്ട ആളുകളെയും പാര്‍ട്ടിയുടെ പ്രധാന ചുമതലകളില്‍ കൊണ്ട് വരുന്നതിനെ ശശിധരന്‍ ശക്തമായ് എതിര്‍ത്തിരുന്നുവെന്നും അത് സംബന്ധിച്ച് വാഗ്വാദങ്ങളുണ്ടായെന്നും തുടര്‍ന്ന് ശ്വാസതടസം സംഭവിച്ചുമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് പറയപ്പെടുന്നു. ഹൃദ്രോഹിയായ ശശിധരന് പ്രകോപനപരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ സാധ്യമായ ആരാഗ്യസ്ഥിതിയായിരുന്നില്ല. വനം മന്ത്രി ശ്രീ ശശീന്ദ്രന്റെ പക്ഷക്കാരും കോണ്‍ഗ്രസിന്റെ ദേശീയ നിരയില്‍ നിന്നും പാര്‍ട്ടിയിലേക്ക് വന്ന പി.സി.ചാക്കോ വിഭാഗവും ശക്തമായ വടം വലികളാണ് സംസ്ഥാനത്തൊട്ടാകെ നടന്നുകൊണ്ടിരിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് വനം വകുപ്പില്‍ അഴിമതിയും കൃത്യനിര്‍വഹണങ്ങളും നടത്താന്‍ പ്രത്യേക സംഘം തന്നെയുണ്ട് ഇതിനെയെല്ലാം ശശിധരന്‍ നിരന്തരം ചോദ്യം ചെയ്തു കൊണ്ടിരുന്നത് പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു. അടിയന്തരാവസ്ഥയില്‍ ഭീകരമായ പോലീസ് ആക്രമണം നേരിട്ടിട്ടുള്ള ശശിധരന് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന അഴിമതികളെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വരെ ഉടുതുണിക്ക് മറുതുണിയില്ലാതിരുന്ന പാര്‍ട്ടിയിലെ ചില ആളുകള്‍ ശശീന്ദ്രന്‍ മന്ത്രിയായതിന് ശേഷം ആഡംബര കാറുകളുടെയും ഫ്‌ളാറ്റുകളുടെയും തമിഴ്‌നാട്ടില്‍ എസ്റ്റേറ്റുകളും വാങ്ങി കൂട്ടിയതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്, ഇവരില്‍ ചിലര്‍ക്ക്, ഹവാല ഇടപാടുകാരും സ്വര്‍ണ കള്ളകടത്തുകാരുമായും നേരിട്ടു ബന്ധമുള്ള കാര്യം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രഹസ്യമായിഅന്വേഷണം ആരംഭിച്ചതും, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതു സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടിയിലെ ചില പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിന്റെ പ്രധാന നേതാക്കന്‍മാര്‍ക്കും പരാതിയായ് നല്‍കിയിട്ടുണ്ട്



Editor CoverStory


Comments (0)