കോടികൾ പിരിച്ചു നൽകിയിട്ടും, ദൈനംദിന ചിലവുകൾക്കായ് നട്ടം തിരിയുന്നു, മോട്ടോർ വാഹന വകുപ്പ്

കോടികൾ പിരിച്ചു നൽകിയിട്ടും, ദൈനംദിന ചിലവുകൾക്കായ് നട്ടം തിരിയുന്നു, മോട്ടോർ വാഹന വകുപ്പ്

തിരു: മോട്ടോർ വാഹന വകുപ്പിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും, വാഹനങ്ങളുടെ അറ്റകുറ്റപണികൾക്കും, ഇന്ധന ചിലവുകൾക്കും സർക്കാർ പണം നൽകാത്തതിനാൽ എൻഫോഴ്സ്മെൻറ് ഉൾപ്പെടെയുള്ള വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജീവനക്കാർ നിർബന്ധിതരാകുന്നു., എൻഫോഴ്സ്മെൻ്റിൻ്റെ ദൈനംദിന പരിശോധനകൾ മൂലം സർക്കാരിന് കോടികൾ ലഭിക്കുന്നതോതൊടൊപ്പം യാത്രികരുടെ സുരക്ഷിതത്വവും ഡ്രൈവർമാരുടെ ജാഗ്രതയും ഉറപ്പു വരുത്തുന്നു.നിയമ ലംഘനങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും തടസ്സപ്പെടുന്നു എന്നുള്ളതം ഒരു സാമൂഹ്യ നന്മയായ് അനുഭവപ്പെടുന്നു,, എൻഫോഴ്സ്മെൻറ് പരിശോധനകളിലൂടെ ഒരു ജില്ലയിൽ നിന്നും സ്പോട്ട് ഫൈൻ കോമ്പൗണ്ടിംഗിൽ മാത്രം 5 കോടി സർക്കാരിന് ലഭിക്കുന്നു കൂടാതെ കോടതിയിലൂടെയും, RT ഓഫിസികളിലൂടെയും ലഭിക്കുന്ന തുക വേറെ കോടിക്കണക്കിനും, എന്നാൽ എൻഫോഴ്സ്മെൻറിൻ്റെ ദൈനംദിന ചിലവുകൾ ഇന്ധനം, അറ്റകുറ്റപണികൾ എന്നിവക്ക് വേണ്ടി വരുന്ന  5 ലക്ഷം രൂപ എന്ന പ്രതിമാസ ചിലവ് പോലും സർകാർ നൽകുന്നില്ല, ശബരിമല യാത്രികരുടെ സംരക്ഷണം ഉറപ്പാക്കാൻ വകുപ്പ് നടപ്പാക്കി കൊണ്ടിരിക്കുന്ന, ശബരിമല യാത്രികരുടെ സുരക്ഷിത യാത്ര എന്ന പദ്ധതിക്ക് മണ്ഡലക്കാലം ആരംഭിച് ഇത്ര നാളായിട്ട്  ഒരു ചില്ലിക്കാശ് പോലും വകുപ്പിന് അനുവദിച്ച് നൽകിയിട്ടില്ല അവിടെ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സ്വന്തം പോക്കറ്റിൽ നിന്ന് ചിലവാക്കിയാണ് പ്രസ്തുത പദ്ധതി നടത്തി കൊണ്ട് പോകുന്നത്, ഇത് എത്ര നാൾ എന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്, രാപകൽ വിശ്രമമില്ലാതെ പണിയെടുത്ത് സർക്കാർ ഖജനാവ് നിറക്കാൻ മാത്രം ജോലി ചെയ്യുന്നവരെ ഇകഴ്ത്തികെട്ടാനും സമൂഹത്തിൽ മോശക്കാരാക്കാനും ശ്രമിക്കുന്ന മറ്റ്  ചില സർക്കാർ ഏജൻസികളുടെ പീഡനങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത് കൂടാതെയാണ് വകപ്പിന് മുന്നോട്ട് നീങ്ങാൻ കഴിയാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത്, സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് ജീവനക്കാരുടെ വിശ്വാസം .