കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും പ്രഫഷനൽ നൃത്തോത്സവം സംഘടിപ്പിക്കുന്നു. ആദ്യ നൃത്തോത്സവം 8 ന് എ ണാകുളം ടിഡിഎം ഹാളിൽ നട ക്കും. വൈകിട്ട് 4.30നു കലാമണ്ഡ ലം മോഹനതുളസി ഉദ്ഘാടനം ചെയ്യും. 15-20 വർഷമായി നൃത്ത രംഗത്തു സജീവമായി നിന്ന് മിക വു തെളിയിച്ച നർത്തകിമാരെ ദേശീയ രാജ്യാന്തര തലത്തില ക്കു ഉയർത്തുകയാണ് ലക്ഷ്യം. എല്ലാ വർഷവും 2 നർത്തകിമാരെ യാണ് ഈ വേദിയിൽ അവതരി പ്പിക്കുന്നത്. ആദ്യ വർഷം അനില ജോഷി, നിരഞ്ജന മേനോൻ എന്നിവർ നൃത്താവതരണം നട ത്തു. ഇരുവരെയും കൾചറൽ അംബാസഡർമാരായും പ്രഖ്യാപിക്കും 20 വർഷമായി നൃത്ത രംഗത്തു ള്ള അനില ജോഷി കുച്ചിപ്പുഡി യാണ് അവതരിപ്പിക്കുന്നത്. 4 പര മ്പരാഗത നൃത്ത ഇനങ്ങളും ശ്രീ നാരായണ ഗുരുവിന്റെ കുണ്ഡലിനി പ്പാട്ടിനെ ആസ്പദമാക്കിയുള്ള പ്രത്യേക നൃത്താവിഷ്കാരവും ഉണ്ടാകും. അയ്യങ്കാളിയുടെ ജീവ ചരിത്രത്തെ ആസ്പദമാക്കി “അയ്യന്റെ യാത, ഉറൂബിന്റെ കഥ 'വെളുത്ത കുട്ടി ,എന്നിവയു ടെ നൃത്താവിഷ്കാരം സ്വയം ചി ട്ടപ്പെടുത്തി അനില ജോഷി അവ തരിപ്പിച്ചിട്ടുണ്ട്. മലയാറ്റൂർ നീലിശ്വരം പഞ്ചായത്തിൽ കൊറ്റമത്ത് റിട്ട. കെഎസ്ഇബി ഉദ്യോഗ സ്ഥൻ ജോഷിയുടെയും മിനിയു ടെയും മകളാണ്.
18 വർഷമായി നൃത്ത രംഗത്തു ള്ള നിരഞ്ജന മേനോൻ ഭരതനാ ട്യമാണ് അവതരിപ്പിക്കുന്നത്. സ്വാതി തിരുനാളിന്റെ 'ആയെ ഗി രിധര ദ്വാരേ' എന്ന ഹിന്ദി പദവും രമ വൈദ്യനാഥ് ചിട്ടപ്പെടുത്തിയ ദേവി സ്തുതിയും ശ്രദ്ധേയമാണ്. നിരഞ്ജന മേനോൻ നേരത്ത അവതരിപ്പിച്ച "ചിന്മുദ്ര ' നൃത്താ വിഷ്കാരം ശ്രദ്ധേയമായിരുന്നു. അങ്കമാലി വേങ്ങൂരിൽ ഫെഡറൽ ബാങ്ക് റിട്ട. അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് എ.ആർ.അ നിൽകുമാറിന്റെയും ചുമർ ചിത്ര കലാകാരി സുജാതയുടെയും മക ളാണ്. ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ സുധ പീ താംബരനാണ് ഇരുവരുടെയും ഗുരു. പ്രഫ. പി.വി. പീതാംബരനാണ് നൃത്തോത്സവം പ്രമോട്ടർ.
Comments (0)