ഭാരതീയരെ അക്ഷരവും സംസ്കാരവും പഠിപ്പിച്ചത് വിദേശീയരാണെന്നാണ് പലരുടെയും വിശ്വാസം

ഭാരതീയരെ അക്ഷരവും സംസ്കാരവും പഠിപ്പിച്ചത് വിദേശീയരാണെന്നാണ് പലരുടെയും വിശ്വാസം

ഭാരതീയരെ അക്ഷരവും സംസ്കാരവും പഠിപ്പിച്ചത് വിദേശീയരാണെന്നാണ് പലരുടെയും വിശ്വാസം.വിദേശികൾ തുണിയുടുക്കാൻ പഠിയ്ക്കുന്നതിന്  മുൻപേ ലോകോത്തര  സർവ്വകലാശാലകൾ ഇവിടെ ഉണ്ടായിരുന്നു. തക്ഷശില, നളന്ദ, ടെൽഹാര, രത്നഗിരി, വിക്രമശില, ജഗത് ശില, പുഷ്പഗിരി, വല്ലഭി സർവ്വകലാശാല, വിക്രമപുരി, കാന്തള്ളൂർ. എവിടെ നിന്നുള്ള അറിവും സ്വീകരിയ്ക്കുക എന്ന ഭാരതീയ ആപ്തവാക്യം അനുസരിച്ചായിരുന്നു പാഠ്യവിഷയങ്ങളും, പഠിതാക്കളും, അദ്ധ്യാപകരും. ഏത് വർണ്ണത്തിൽ നിന്നുള്ള അദ്ധ്യാപകരും ബ്രാഹ്മണ്യം നേടണമെന്നത് അദ്ധ്യാപനത്തിന്റെ അളവുകോൽ ആയിരുന്നു. വന വിജ്ഞാനം, പക്ഷി മൃഗ ഭാഷകൾ പഠിപ്പിച്ചിരുന്ന നളന്ദ സർവ്വകലാശാലയിൽ ആദിവാസികൾക്ക് പോലും ബ്രാഹ്മണ്യം നിർബന്ധം ആയിരുന്നു. ബ്രാഹ്മണ്യം നേടിയ അദ്ധ്യാപകർക്ക് എപ്പോൾ വേണമെങ്കിലും അവരവരുടെ വർണ്ണത്തിലേയ്ക്ക് തിരികെ പോകാം. എന്നാൽ വൈശംഭായണൻ, മേജയൻ, ശാഖലൻ, ഗോതകീ, സമീകൻ തുടങ്ങിയ ആദിവാസികൾ മരണം വരെ ബ്രാഹ്മണരായി നളന്ദയിലും തക്ഷശിലയിലും തുടർന്നു.

വേടൻ എഴുതിയ രാമായണം. മുക്കുവൻ രചിച്ച മഹാഭാരതം. ആദിവാസികൾ ഉൾപ്പടെ  ചേർന്നുരചിച്ച  ചതുർവേദങ്ങൾ. നാടോടികളും, കൽപ്പണിക്കാരും കൃഷിക്കാരും  സംഗീതജ്ഞരും തുടങ്ങിയവർ നിർമ്മിച്ച ഗന്ധർവ്വ വേദം ഉൾപ്പടെയുള്ള ഉപവേദങ്ങൾ. വനത്തിലും കൊട്ടാരത്തിലും ഒരു പോലെ ജീവിച്ചു വന്നവർ രചിച്ച ആരണ്യകങ്ങൾ, ബ്രാഹ്മണങ്ങൾ. ഉൽപ്പത്തിശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, അധ്യാത്മശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, മോക്ഷശാസ്‌ത്രം, ധർമ്മശാസ്‌ത്രം, യോഗശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, രാഷ്‌ട്രമീമാംസ, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, കാമശാസ്‌ത്രം, തച്ചുശാസ്‌ത്രം, ഗണിതശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, ആണവശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, നാട്യശാസ്ത്രം, സാമുദ്രിക ശാസ്ത്രം, ഉപനിഷത്തുകൾ തുടങ്ങിയ 180ന് മുകളിൽ വിഷയങ്ങളിൽ പഠനം നടത്താൻ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഭാരതത്തിൽ എത്തിയിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 100 സർവ്വകലാശാലകളുടെ പട്ടികയിൽ ഒരു ഭാരത സർവ്വകലാശാല പോലുമില്ല.

ബ്രിട്ടീഷുകാരാണ് അക്ഷരം പഠിപ്പിച്ചത് എങ്കിൽ പിന്നെ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർ ഭാരതം വിട്ടുപോകുമ്പോൾ ഇത്രയും അക്ഷരാഭ്യാസം ഇല്ലാത്തവർ ഇവിടെ ഉണ്ടായിരുന്നത്? അവർ എല്ലാവർക്കും ആഹാരം കൊടുത്തു എങ്കിൽ എന്തുകൊണ്ട് 1947ൽ ഭാരതം ഇത്രയും ദരിദ്രരാജ്യമായി? 1600ൽ അവർ വരുമ്പോൾ ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതി എങ്ങനെയായിരുന്നു? 1947ൽ എങ്ങനെ? ക്രിസ്ത്യൻ മിഷണറിമാർ ഇത്രയും നല്ലവരാണെങ്കിൽ ഫ്രാൻസ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഇവർക്കെതിരെ എന്തുകൊണ്ടാണ് കലാപങ്ങൾ നടന്നത്? യൂറോപ്യൻ രാജ്യങ്ങളിൽ പോലും തുല്ല്യത ഉറപ്പുവരുത്താൻ കഴിയാത്തവരാണോ ഇവിടെ വന്ന് തുല്ല്യത ഉണ്ടാക്കിയത്? ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരിച്ചവരാണ് ബ്രിട്ടീഷുകാരെന്നത് സാമാന്യബുദ്ധിയിൽ വരാത്തതെന്തേ? Sir എന്ന് ഭാരതീയർ വെള്ളക്കാരെ വിളിച്ചത് Slave I Remain-SIR എന്നതിന്റെ ചുരുക്കരൂപം ആയിട്ടായിരുന്നു. അതായത് ഞാൻ നിങ്ങളുടെ അടിമയായി തുടരുന്നു എന്നർത്ഥം. അവരെയാണ് ചിലർ അച്ഛന് പകരം കാണുന്നതും തുല്ല്യത ഉറപ്പു വരുത്തിയവരെന്ന് വിശേഷിപ്പിയ്ക്കുന്നതും.