കൊച്ചി:19.08.2021 ന് കാക്കനാട് മർഹബ അപ്പാർട്ട്മെൻറിൽ നിന്നും 83.896 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്ത എറണാകുളം റേഞ്ചിലെ NDPS CR 36/2021നമ്പര്‍ കേസില്‍ ഒളിവിലായിരുന്ന ഇരുപത്തിമൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നു ഇടപാടുമായി ബന്ധപ്പെട്ട് കൂടിയ അളവില്‍ സാമ്പത്തിക കെെമാറ്റം നടത്തിയ ഇടുക്കി ജില്ല തൊടുപുഴ താലൂക്ക് നെയ്യാശ്ശേരി വില്ലേജ് തൊമ്മന്‍ കുത്ത് ദേശം കുന്നത്ത് വീട്ടില്‍ തോമസ് മകന്‍ ടോണി എന്നു വിളിക്കുന്ന അമല്‍തോമസ് (27/2023) എന്നയാളെ ആണ് എക്സെെസ് ക്രെെം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ മജു റ്റി എം ന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ലുക്ക് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി കര്‍ണാടക സംസ്ഥാനത്ത് ബാംഗ്ളൂരില്‍ ഉളളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബാംഗ്ളൂര്‍ , മത്തിക്കരയില്‍ നിന്നും 20.02.2023 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തെ കണ്ട് അക്രമാസക്തനായ പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് ക്രെെം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. രണ്ട് തമിഴ്നാട് സ്വദേശികളുമടക്കം 26 പ്രതികളുളളതാണ് ടി കേസ്. ടി പ്രതിയെ ബഹുമാനപ്പെട്ട കാക്കനാട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയതിൽ ടിയാനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ സാലിഹ് കെ, സിവില്‍ എക്സെസ് ഓഫീസര്‍മാരായ ഷിജു വി ജി, ജിതീഷ് ബി, എക്സെെസ് ഡ്രെെവര്‍ ഷിജു ജോര്‍ജ്ജ് എന്നിവരും ക്രെെം ബ്രാഞ്ച് സംഘത്തിലുണ്ടായിരുന്നു.
Comments (0)