നെഹ്‌റുവിന് പോലും കഴിയാതിരുന്ന പല കാര്യങ്ങളും മോദിക്ക് സാധിച്ചു'; പ്രധാനമന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കഴിയാതിരുന്ന പല കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ മോദിക്ക് കഴിയുന്നുണ്ടെന്ന് ഗവര്‍ണര്‍ പറ ഞ്ഞു. മുത്തലാഖ് അടക്കമുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം മുത്തലാഖ് അടക്കമുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ചാണ് ആ രിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. താഴെത്തട്ടില്‍ നിന്ന ഉയര്‍ന്നുവന്ന പ്രധാനമ ന്ത്രി മോദി എല്ലാവരേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക പ്ര കാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് പ്രൈം മിനിസ്റ്റര്‍ നരേന്ദ്ര മോദി സ്പീക്‌സ്' എന്ന പു സ്തകമാണ് ഗവര്‍ണര്‍ പ്രകാശനം ചെയ്തത്. 2019 മെയ് മുതല്‍ 2020 മെയ് വരെ യുള്ള കാലയളവില്‍ വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ 86 പ്രസംഗ ങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമായ പുസ്തകം കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുറ ത്തിറക്കിയിരിക്കുന്നത്. വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന പുതിയ ഇന്ത്യ യെന്ന കാഴ്ചപ്പാടാണ് പുസ്തകത്തിലുള്ളതെന്ന് മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പ്രസംഗത്തിനിടെ പറഞ്ഞു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ സ്വാഗത പ്രസംഗം നടത്തി. സംസ്ഥാനത്ത് ഗവര്‍ണര്‍-സര്‍ ക്കാര്‍ പോര് മുറുകുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഗ വര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളും ആരോപണവും ഉന്നയിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ വിളി ച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം വിവാദമായിരുന്നു. ആര്‍എസ്എസിനെ പുക ഴ്ത്തിയ മുഖ്യമന്ത്രി സിപിഎമ്മിന്റെ പ്രത്യയ ശാസ്ത്രം വൈദേശികമാണെന്നും പ്രസക്തി നഷ്ടപ്പെട്ടതാണെന്നും കുറ്റപ്പെടുത്തുകയുണ്ടായി. ഇതിനോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്റ് ആകല്‍ അല്ല ഗവര്‍ണറുടെ കര്‍ത്തവ്യമെന്ന് സുപ്രീം കോടതി വിധിയു ണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
Comments (0)