സ്വപ്ന സുന്ദരിയുടെ യാത്രാപഥം ഒരുക്കിയത് സമുദായ നേതാവോ...?
തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക് ഡൗണിൽ നിന്ന് സ്വപ്ന മുംതാസിനെ NIA യുടെ കയ്യിൽ പെടാതെ വർക്കലയിൽ താമസമൊരുക്കി ബാഗ്ളൂർ എത്തിക്കാനും ചിലവിനുള്ള ലക്ഷക്കണക്കിന് രൂപ തരപ്പെടുത്തി കൊടുത്തതും ദുബായിൽ വച്ചു നടന്ന സാമ്പത്തിക വിഷയത്തിൽ ഇടനിലക്കാരിയായ് നിന്ന് കൊണ്ട് കാര്യങ്ങൾ ഭംഗിയായ് നിർവ്വഹിച്ച ഡാൻസ് ബാർ നടത്തിപ്പുകാരിക്ക് പ്രത്യുപകാരം നിർവഹിച്ചു കൊടുത്തതാകാൻ സാധ്യതയുണ്ടെന്ന് സംശയമേറുന്നു, ബാഗ്ലൂർ വരെ അകമ്പടിയായ് പോയ ഗുണ്ടാസംഘങ്ങളെ ഏർപ്പാട് ചെയ്തു കൊടുത്തതും ആരെന്ന് അന്വേഷണ പരിധിയിൽ വരാൻ സാധ്യതയുണ്ട്, ഒരു പക്ഷെ നിർണായകമായ അര മണിക്കുർ അതായത്. മുംതാസ് ഹോട്ടലിൽ മുറിയെടുത്ത് അരമണിക്കൂറിനുള്ളിൽ NIA അവിടെ എത്തിയില്ലയിരുന്നെങ്കിൽ ഇവരുടെ ജീവൻ അപകടത്തിലാവാൻ സാധ്യതയുണ്ടായിരുന്നു
അങ്ങിനെ വന്നാൽ രാജിവ് ഗാന്ധി വധത്തിലെ പ്രധാനികളായിരുന്ന ശിവരേശനെയും കൂട്ടരെയും ജീവനൊടെ കസ്റ്റഡിയിലെടുക്കാൻ സാധിക്കാതെ മുകളിൽ നിന്നുള്ള ഉത്തരവ് കാത്ത് മണിക്കുറുകളോളം കാത്തിരുന്ന സ്പെഷൽ കമാൻഡോഫോഴ്സിന് നേരിട്ട അതേ അനുഭവം, ജീവനോടെയല്ലാതെ പ്രതികളെ പിടിക്കേണ്ടതായ അവസ്ഥ അതേ ബാഗ്‌ളൂരിൽ NIA അഭിമുഖീകരിക്കേണ്ടി വന്നേനെ.
സ്വപ്ന മുംതാസിൻ്റെ കള്ളക്കടത്ത് വിശേഷങ്ങൾ അന്വേഷിക്കുന്നതോടൊപ്പം രാജ്യദ്രോഹ കുറ്റം ചെയ്തവർക്ക് സുരക്ഷാ പാത ഒരുക്കാൻ സമുദായ നേതാക്കൻമാർ ഉൾപ്പെട്ടവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കേരളത്തിലെ ബി.ജെ, പി, മുന്നണിയിൽ ഒരു പൊട്ടിത്തെറി ഉറപ്പാണെന്ന് മാത്രമല്ല പാർട്ടി പിണറായിക്കെതിരെ നടത്തുന്ന എല്ലാ സമരങ്ങളും ചീറ്റിപോകുമെന്ന് ഉറപ്പാണ്
Comments (0)