സിപിഎം ഭരിക്കുന്ന കരുമാല്ലൂർ പഞ്ചായ ത്തിൽ തീരദേശ നിയമം ലംഘിച്ച് അനധികൃത നിർ മാണം. പിന്നിൽ പാർട്ടി പ്രാദേശിക നേതാക്കൾ

സിപിഎം ഭരിക്കുന്ന കരുമാല്ലൂർ പഞ്ചായ ത്തിൽ തീരദേശ നിയമം ലംഘിച്ച് അനധികൃത നിർ മാണം. പിന്നിൽ പാർട്ടി പ്രാദേശിക നേതാക്കൾ

കൊച്ചി: തീരദേശ പരിപാലന നിയമം ലം ഘിച്ച് കരുമാല്ലൂർ പഞ്ചായത്തിലെ ആന ച്ചാൽ പുഴയുടെ തീരത്ത് ബിടി ആറിൽ നി ലമായ ഭൂമിയിൽ അനധികൃത  നിർമാണ പ്രവർത്തന ങ്ങൾ. നിർമാണത്തിനു പിന്നിൽ സിപിഎം പ്രാദേ ശിക നേതാക്കളുടെ ഒ ത്താശയെന്ന് ആരോപ ണം ശക്തം.ആനച്ചാൽ- വഴിക്കുളങ്ങര ബൈപാസ് റോഡി ൽ ആനച്ചാൽ ക ലുങ്കിനു സമീപത്തായാ ണ് അനധികൃത പാർക്ക്, ഹോട്ടൽ എന്നിവ നിർമി ക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർ ജ് മേനാച്ചേരിയുടെ  19 -ാം വാർഡിൽ പെടുന്ന പ്രദേ ശമാണിത്. ഏകദേശം ഒ ന്നരയേക്കറോളം വരുന്ന നിലം മണ്ണിട്ടു നികത്തിയാ ണ് അനധികൃത നിർമാ ണം നടക്കുന്നത്. യാതൊ രുവിധ അനുമതിയും ഇ ല്ലാതെയാണ് ഇത്തരം നി ർമാണം ഇവിടെ നടക്കുന്ന തെന്നാണ് സൂചന. പുഴ യോടു ചേർന്നാണു ഹോ ട്ടലിന്റെയും പാർക്കിന്റെ യും മാതൃകയിൽ നിർമാ ണം നടക്കുന്നത് . അനധി കൃതമായി നിലം കുഴിച്ചു സ്വിമ്മിങ് പൂൾ ഉൾപ്പെടെ ഇവിടെ നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേ റെയായി ഇവിടെ നിർമാ ണം നടന്നു വരുന്നതായി നാട്ടുകാർ പറഞ്ഞു. കരു മാല്ലൂർ പഞ്ചായത്ത് വൈ സ് പ്രസിഡന്റിന്റെ വാർ ഡിൽ നടക്കുന്ന അനധി കൃത നിർമാണ ങ്ങൾക്കെ തിരെ നാട്ടുകാരുടെ പ്രതി ഷേധം ശക്തമാണ്.  കരു മാല്ലൂർ പഞ്ചായത്തിൽ പലയിടത്തും ഭൂമാഫിയ നെൽപാടങ്ങളും തണ്ണീർ ത്തടങ്ങളും നികത്തി അ നധികൃത നിർമാണങ്ങൾ നടത്തുന്നുണ്ട്. ഇത്പഞ്ചാ യത്തിന്റെയും മറ്റു ബന്ധ പ്പെട്ട ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ആണെ ന്നാണ് ആക്ഷേപം ഉയർ ന്നിരിക്കുന്നത്. കഴിഞ്ഞ ദി വസം നിലം നികത്തി നിർ മിച്ച കരുമാല്ലൂരിലെ വയ ലോരം ഹോട്ടൽ പൊളിച്ചു നീക്കാൻ കലക്ടർ ഉത്ത രവിട്ടതിനു പിന്നാലെയാ ണ് ആനച്ചാൽ ഭാഗത്തും അനധികൃത നിർമാണം നടക്കുന്നത്. നേരത്തെ മ ണ്ണ് വിൽപ്പന കേന്ദ്രമായി പ്രവർത്തിച്ച ഈ സ്ഥലം വ്യാപകമായി നികത്തിയി ട്ടുണ്ട്. തീരദേശ പരിപാല ന നിയമം അനുസരിച്ച് പു ഴയുടെ തീരത്തു നിന്നും 50 മീറ്റർ മാറി മാത്രമെ നിർമാ ണ പ്രവർത്തനങ്ങൾക്ക് അനുമതി കാവു എന്ന ച ട്ടം നിലനിൽക്കു മ്പോഴാ ണ് പുഴയിൽ നിന്നും 5 മീറ്റ ർ അകലം പോലും പാലി ക്കാതെയുള്ള അനധികൃ തനിർമാണം. 2018 ലെ പ്ര ളയത്തിൽ വീടു തകർന്ന വർ പുതിയ വീട് നിർമാ ണത്തിന് അപേക്ഷ സമർപ്പിച്ചപ്പോൾ തീരദേശ പരിപാലന നിയമം പറ ഞ്ഞ് അനുമതി നിഷേധി ച്ച പഞ്ചായത്താണ് ഇപ്പോ ൾ പാർട്ടി സമ്മർദ്ദത്തിനു വഴങ്ങി അനധികൃത നിർ മാണത്തിന് ഒത്താശ ചെ യ്യുന്നെതെന്ന് നാട്ടുകാർ പറയുന്നു. മൈനിങ്ങ് ആ ൻഡ് ജിയോളജി, അഗ്നി ശമന സേന, ആരോഗ്യ വ കുപ്പ്, പിസിബി എന്നിവരു ടെ അനുമതി ലഭിച്ചാൽ മാത്രമെ പാർക്ക്, ഹോട്ട ൽ എന്നിവയുടെ പ്രവർ ത്തനം സാധ്യമാകു. സംഭ വം വിവാദമായതിനെ തുട ർന്ന് കരുമാല്ലൂർ കൃഷി ഓ ഫിസർ സ്ഥലം പരിശോധി ച്ചു. ഉടൻ തന്നെ റിപ്പോർട്ട് ജില്ലാ കലക്ടർക്കു സമർ പ്പിക്കുമെന്ന് അദ്ദേഹം പറ ഞ്ഞു. സ്വകാര്യ വ്യക്തിയു ടെ സ്ഥലം വാടകക്കെടു ത്ത മന്നം സ്വദേശിയാണ്  അനധികൃത നിർമാണങ്ങ ൾ നടത്തുന്നത്. മണ്ഡല ത്തെ പ്രതിനിധീകരിക്കു ന്ന എം.എൽഎ (മന്ത്രി പി. രാജീവ്) കൃഷിയെ തിരിച്ചു കൊണ്ടുവരുന്നതിനായി "കൃഷിക്കൊപ്പം കളമശ്ശേ രി" പദ്ധതി പ്രകാരം കരു മാല്ലൂർ പഞ്ചായത്തിൽ മാ ത്രം കോടികൾ ചിലവഴിച്ച് കാർഷിക വിപ്ലവത്തിന് നേതൃത്വം നൽകുമ്പോൾ സ്വന്തം പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ ഉള്ള കൃ ഷി ഭൂമി നികത്തുന്ന വി രോധാഭാസമാണ് നടക്കു ന്നത്. ഇതിനെതിരെ നിയ മ  പരമായ നടപടി സ്വീക രിക്കാൻ മന്ത്രി തന്നെ മു ന്നിട്ടിറങ്ങണമെന്നതാണ് ജനങ്ങ ളുടെ ഭാഗത്തു നി ന്നുള്ള ശക്തമായ ആവ ശ്യം.