ഇലക്ഷന്‍ ഡി ജി പി ഇല്ല ; പകരം എ ഡി ജി പി
ക്രമസമാധാനപാലനത്തിന് ചുക്കാന്‍ പിടിക്കാന്‍ പോലീസ് ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് "ഇലക്ഷന്‍ ഡി ജി പി" തസ്തിക രൂ[രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍ തിരിയുന്നു.ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് പകരം എ ഡി ജി പിക്കായിരിക്കും പോലീസിന്റെ നിയന്ത്രണം.സംസ്ഥാന പോലീസ് മേധാവിയെ തലസ്ഥാനത്ത് നിന്നു മാറ്റിനിര്‍ത്തനമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.പോലീസ് അക്കാദമി ഡയറക്ടര്‍ എ ഡി ജി പി ഷേയ്ക്ക് ദര്‍വേഷ് സാഹിബിനെ ഇലക്ഷന്‍ എ ഡി ജി പി യായി നിയമിച്ചേക്കും.
ദര്‍വേഷ് സാഹിബിന്റെ നിയമനത്തിന് സി പി എമ്മില്‍ ധാരണയായി.തെരഞ്ഞെടുപ്പ് വേളയില്‍ പരാതികള്‍ക്ക് ഇടനല്‍കാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഉധ്യോഗസ്ഥനായിരിക്കണം വേണ്ടതെന്ന വിലയരുത്തലാണ് സര്‍ക്കാരിനുള്ളത്.അന്തിമ തീരുമാനം ഉടനുണ്ടാകും.ക്രമസമാധാനപാലനം വഹിക്കുന്ന മറ്റൊരു എ ഡി ജി പി യായ വിജയ് സാഖറേയുടെ പേരും പരിഗണനയിലാണ്.മേഖല തിരിച്ച് എ ഡി ജി പി മാര്‍ക്ക് തെരഞ്ഞെടുപ്പ് ടി=ചുമതല നല്‍കുന്ന കാര്യവും ആലോചനയിലുണ്ട്.
പുതിയ സി.ബി ഐ ഡയറക്ടറെ നിയമിക്കുന്നതിനുള്ള അഞ്ചംഗ പാനലില്‍ ബെഹ്റയുമുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്.ഇതേപറ്റി സര്‍ക്കാരിന് അറിയിപ്പു കിട്ടിയെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സീനിയര്‍ ഡി ജി പി റാങ്കിലുള്ളവര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കസേര ലഭിക്കില്ല.
നിയമസഭ തെരഞ്ഞെടുപ്പിന് സംസ്ഥാനം എത്രയും വേഗം ഒരുങ്ങണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ ടീക്ക റാം മീണയ്ക്ക് നിര്‍ദേശം നല്‍കി.നാളെ രാവിലെ പത്തിന് മീണയുമായും ഉച്ചയ്ക്ക് 2.30 ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുമായും ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ ആറോറ കേരളത്തിലെത്തും.15 ന് ശേഷം ഏതു ദിവസവും തെരഞ്ഞെടുപ്പ് വിക്ജാപനം ഉണ്ടായേക്കാം.



Author Coverstory


Comments (0)