കൊച്ചി: കേന്ദ്ര സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കൊച്ചി പോർട്ട് ട്രസ്റ്റിലെ ക്ലാസ് 4 ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സ്ഥാനക്കയറ്റത്തിന് പോർട്ട് ട്രസ്റ്റിൽ ഹാജരാക്കി കൊണ്ടിരിക്കുന്ന സർവ്വകലാശാല സർട്ടിഫിക്കറ്റുകൾ പലതും വ്യാജനെന്നു തിരിച്ചറിഞ്ഞിട്ടും വെറും പെറ്റി കേസെന്ന ലാഘവത്തിൽ ഐലൻ്റ് പോലിസ് സ്റ്റേഷനിൽ ഒരാൾക്കെതിരെ മാത്രം കേസെടുത്തു മറ്റുള്ളവരെ രക്ഷിച്ചെടുക്കുന്ന നടപടി ഉണ്ടായിട്ടും ചെയർപെഴ്സൺ കൃത്യമായ നടപടി സ്വീകരിക്കാത്തത് കേന്ദ്ര സർക്കാരിലെ ചില പദവികൾ മോഹിച്ചാണെന്ന് സംശയിക്കപ്പെടുന്നു. സി.ബി.ഐ പോലുള്ള ഏജൻസികൾ അന്വേഷിച്ച് നടപടിയെടുക്കേണ്ട ഗൗരവപരമായ ഈ വിഷയത്തിൽ നടപടിയെടുക്കേണ്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് തികച്ചും രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് കൂട്ട് നില്ക്കുന്നതിന് തുല്യമാണ്, ഏതാനും മാസം മുൻപ് കൊച്ചി നാവിക ആസ്ഥാനത്ത് നിന്ന് ഒരു പാക്കിസ്ഥാനിയെ വ്യാജ തിരിച്ചറിയൽ കാർഡ് സംഘടിപ്പിച് 6 മാസത്തോളം ജോലി ചെയ്ത സംഭവം കേന്ദ്ര ഇൻ്റലിജൻസിലെ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത് അതായത് പോർട്ട് ട്രസ്റ്റിൽ ജോലിക്കും ജോലി ചെയ്യുന്നവരുടെ പ്രമോഷൻ ആവശ്യങ്ങൾക്കും ഹാജരാക്കുന്ന സർട്ടിഫിക്കറ്റ് പോലും അതിൻ്റെ നിജസ്ഥിതി ബോധ്യപ്പെടാൻ പോലും ഉത്തരവാദിത്വ പെട്ടവർ തയ്യാറാവുന്നില്ല, ചെയർപേഴ്സണ് മൂക്കിന് താഴെജോലി ചെയ്യുന്ന ചിലർ ഹാജരാക്കിയിട്ടുള്ള ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിൽ പോലും കൃത്രിമം നടന്നതായുള്ള ആരോപണങ്ങളും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്, പോർട്ട് ട്രസ്റ്റ് നിയന്ത്രിച്ചിരുന്നത് വയലാർ രവിയുടെ നിയന്ത്രണത്തിലുള്ള യൂണിയനായിരുന്നു എങ്കിലും ഇപ്പോൾ വെറും ക്ലാസ് ഫോർ ജീവനക്കാരനായ BMS നേതാവാണ് ഇയാൾ വകുപ്പ് മന്ത്രിയുടെ ഡൽഹിയിലുള്ള ഓഫീസിൽ ജോലി ചെയ്യുന്ന മലയാളിയായ ഉദ്യോഗസ്ഥനുമായി ചേർന്നാണ് പല വഴിവിട്ട കാര്യങ്ങളും നടത്തിയെടുക്കുന്നത്, ഇന്ത്യയുടെ പല ഭാഗത്ത് നിന്നും 1AS ,l PS, ഉദ്യോഗസ്ഥൻമാരും അവരുടെ അനുചരൻമാരും ശിങ്കിടികളും, സർക്കാർ ചിലവിൽ, മദ്യപാനമടക്കമുള്ള ലീലാവിലാസങ്ങൾക്ക് വേദിയാക്കിയിരിക്കയാണ് പോർട്ട് ട്രസ്റ്റിൻ്റെ ഗസ്റ്റ് ഹൗസുകൾ, ഇതിനായ് പല പേരുകളിലും മീറ്റുങ്ങുകളും, ഈറ്റിങ്ങുകളും നടത്താനുള്ള, സുരക്ഷിത വേദികളായി തീർന്നു.കൊച്ചി പോർട്ട് ട്രസ്റ്റ് എന്ന പൊതുമേഖല സ്ഥാപനം, ഏതാണ്ട് 30 ലധികം പേർ പ്രൊമോഷനു വേണ്ടിസമർപ്പിച്ചിരിക്കുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിച്ചാൽ പലർക്കും പരീക്ഷ നടത്തിയതിനുള്ള ഹോൾ ടിക്കറ്റോ,, അല്ലെങ്കിൽ പരീക്ഷ സെൻ്റർ പോലുമോ അറിയുകയുണ്ടാവില്ല, അല്ലെങ്കിൽ പരീക്ഷ കാലയളവിലും അവർ ഇവിടെ ജോലി ചെയ്ത ശമ്പളം വാങ്ങിയിട്ടുണ്ടാവും,മുൻപുണ്ടായിരുന്ന ഉദ്യോഗസ്ഥരോ ചെയർമാൻമാരോ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചിരുന്നത് വയലാർ രവിയുടെ നേതൃത്വത്തിലുള്ള യൂണിയനുകളെയും നേതാക്കളെയും പേടിച്ചായിരുന്നു.എന്നാൽ ഇന്ന് ഇന്ത്യ ഭരിക്കുന്നത് അഴിമതി തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വജനപക്ഷപാതം എന്തെന്ന് പോലുമറിയാത്ത ശ്രീ നരേന്ദ്ര മോഡിയാണ്, പക്ഷെ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകനായ വകുപ്പിൻ്റെ കേന്ദ്ര മന്ത്രിയെ പോലും തെറ്റിദ്ധരിപ്പിക്കാൻ അവിടുത്തെ മലയാളിഉദ്യോഗസ്ഥനെ ഉപയോഗിച്ച് കുതന്ത്രമൊരുക്കുന്നത് വെറും ക്ലാസ് ഫോർ ജീവനക്കാരനായBM S നേതാവിന് സാധിക്കുന്നത് പോലും IAS പദവിയുള്ള ചെയർപേഴ്സന് അറിയാത്തത് ബോധപൂർവമാണോ ചില താത്പര്യങ്ങൾ സംരക്ഷിക്കാനാണൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Comments (0)