ആധാർ കാർഡ്- പാൻ കാർഡ് ലിങ്ക് ചെയ്യാൻ ജനം നെട്ടോട്ടം

ആധാർ കാർഡ്- പാൻ കാർഡ് ലിങ്ക് ചെയ്യാൻ ജനം നെട്ടോട്ടം

കൊച്ചി: സംസ്ഥാനത്ത് ആധാർ കാർഡും, പാൻ കാർഡും ആയിരം രൂപ പിഴയോടുകൂടി ലിങ്ക് ചെയ്യാന്നുള്ള തീയതി ഈ മാസം അവസാനിക്കുമെന്നുള്ള അറിയിപ്പിനെ തുടർന്ന് ജനങ്ങൾ നെട്ടോട്ടം ഓടുന്നെങ്കിലും സംസ്ഥാനത്ത് ഒരു " അക്ഷയ "കളിലും സെർവർ കിട്ടാതെ ജനം പരക്കം പായുന്നു. ഈ മാസം കഴിഞ്ഞാൽ പതിനായിരം രൂപ അധിക പിഴ നൽകേണ്ടി വരുന്നതു കൂടാതെ ബാങ്കിംഗ് നടപടികൾ മരവിച്ചു പോകുമെന്നുള്ള വാർത്തകളും ജനങ്ങളെ ആശങ്കയിലാക്കുന്നു. ഈ വിഷയം കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റ് മെമ്പർ മാരോ രാജ്യസഭാ മെമ്പർ മാരൊകേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ ജനങ്ങൾക്ക് ആശ്വാസം ലഭിക്കുമെങ്കിലും ഇതുവരെ ഈ വിഷയത്തിൽ ഒരു ജന പ്രതിനിധികളും പ്രതികരിച്ചു കാണാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നു.