ലോട്ടറിയുടെ നമ്ബര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി
കല്ലടിക്കോട്: തച്ചമ്ബാറയില്‍ ലോട്ടറിയുടെ നമ്ബര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. നടന്നു ലോട്ടറിവില്പന നടത്തുന്ന മാധവന് എന്ന ലോട്ടറി തൊഴിലാളിയെ ആണ് കബളിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം തച്ചമ്ബാറ താഴെയാണ് സംഭവം. തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഏഴാം സമ്മാനമായ 500 രൂപക്ക് അര്‍ഹമായ നമ്ബര്‍ തിരുത്തിയാണ് തട്ടിപ്പു നടത്തിയത്.
5484 എന്ന നമ്ബറിനാണ് സമ്മാനം ലഭിച്ചത്. എന്നാല്‍ KU 445485 എന്ന ലോട്ടറി ടിക്കറ്റിലെ ആറാമത്തെ അക്കമായ അഞ്ച് തിരുത്തി നാല് ആക്കിയാണു തട്ടിപ്പ് നടത്തിയത്. രണ്ടാഴ്ച മുമ്ബ് തച്ചമ്ബാറ സ്കൂള്‍ പരിസരത്ത് നിന്നു സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. രണ്ടു സംഭവങ്ങളിലും നീല സ്കൂട്ടറില്‍ വന്ന വ്യക്തിയാണ് തട്ടിപ്പ് നടത്തിയത്. പ്രായം ചെന്നവരെയും ഭിന്നശേഷിക്കാരെയും ലക്ഷ്യം െവച്ചാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്.



Author Coverstory


Comments (0)