മരട് ഫ്ലാറ്റുകള്‍ പൊളിച്ചിട്ട് ഒരാണ്ട്; പ്രധാന വെല്ലുവിളിയായത് മാലിന്യ നിര്‍മാര്‍ജനം, അവിടം ഇന്നെങ്ങനെ!
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയപ്പോള്‍ ജില്ലാ ഭരണകൂടത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി അവശിഷ്ടങ്ങള്‍ നീക്കുന്നതായിരുന്നു. ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കിയിട്ട് നാളെ ഒരു വര്‍ഷം തികയുമ്ബോള്‍ ഈ അവശിഷ്ടങ്ങളുടെ അവസ്ഥ ഇന്ന് പല തരതത്തിലാണ്
കമ്ബികള്‍ കൊണ്ടുപോയത് ആല്‍ഫ സെറീന്‍ പൊളിച്ച വിജയ സ്റ്റീല്‍സ് എന്ന കമ്ബനി. ബാക്കിയായ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വെറുതെ വേസ്റ്റാക്കിയില്ല, പൊടിഞ്ഞുവീണത് കൊണ്ട് പ്രോംപ്റ്റ് എന്റര്‍പ്രൈസിസിസ് പണിതെടുത്തത് പലതാണ്.
വീണ്ടും ഉപയോഗിക്കാനാവാത്ത കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ സ്ഥലം നികത്താനെടുത്തു. കലൂര്‍ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിങ് സ്പേസ് അടക്കം മരടില്‍ ബാക്കിയായത് കൊണ്ട് നികത്തിയെടുത്തത് നഗരത്തിലെ നിരവധിയിടങ്ങളാണ്.
കായലില്‍ വീണത് കോരിയെടുത്തെങ്കിലും കഷ്ടപ്പാട് മാറാത്തത് മത്സ്യക്കൃഷിക്കാര്‍ക്കാണ്. അന്ന് സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ നഷ്ടപരിഹാരം ഇന്നുമിവര്‍ക്ക് കിട്ടിയിട്ടില്ല. ഇപ്പോള്‍ പണിയെടുക്കുന്നത് അന്നുണ്ടായ നഷ്ടം നികത്താനാണ്.



Author Coverstory


Comments (0)