ചെലവ് പുറത്ത് പറഞ്ഞാല്‍ സുരക്ഷയെ ബാധിക്കും; അതീവ രഹസ്യം പരസ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് അടക്കമുള്ളവ പരസ്യപ്പെടുത്താനാവില്ലെന്ന് നിയമസഭയില്‍ പിണറായി വിജയന്റെ രേഖാമൂലമുള്ള മറുപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും പരസ്യമാക്കാനാകില്ലെന്ന് ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇസെഡ് പ്ലസ് ഉള്‍പ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സംരക്ഷ വ്യക്തികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷയാണ് നല്‍കി വരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമാക്കുന്നത് സുരക്ഷയുള്ള വ്യക്തികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഒരു മറുപടി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളെത്രയാണ് നാളിതുവരെ സര്‍ക്കാറിന് ആകെ എത്രരൂപ ചെലവായി എന്ന ചോദ്യത്തിനും ഇതേ മറുപടിയാണ് നല്‍കിയിരിക്കുന്നത്.



Editor CoverStory


Comments (0)