റെഫ്രിജറേറ്ററില്‍ ഷോര്‍ട് സര്‍ക്യൂട്ട്; വീട് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം
കുമ്ബള (കാസര്‍കോട്): ബംബ്രാണയില്‍ വീട് കത്തി നശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം. ബംബ്രാണ ഹെല്‍ത്ത് സെന്ററിന് സമീപത്തെ റഷീദിെന്റ വീടാണ് കത്തിയത്. ബുധനാഴ്ച വൈകുന്നേരം റഷീദിെന്റ ഭാര്യ സുബൈദയും രണ്ടു മക്കളും മഞ്ചേശ്വരത്തുള്ള ഉമ്മയുടെ വീട്ടിലേക്ക് പോയതായിരുന്നു. പുലര്‍ച്ചെ വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ ജനല്‍ ഗ്ലാസ് പൊളിച്ചു നോക്കിയപ്പോഴാണ് തീപിടിച്ചതായി മനസ്സിലായത്.
ഉപ്പള ഫയര്‍ ഫോഴ്സ് തീ അണച്ചു. ഫര്‍ണിച്ചറുകളും മറ്റുപകരണങ്ങളും പൂര്‍ണമായും നശിച്ചു. റെഫ്രിജറേറ്ററില്നിന്നുള്ള ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമായത്. അഞ്ചു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.



Author Coverstory


Comments (0)