ഗുരുതര അഴിമതിയാരോപണങ്ങൾ നേരിടുന്ന ഉദ്യോസ്ഥയെ സംരക്ഷിക്കുന്നതായി പരാതി 

അജിത ജയ്ഷോർ, സ്പെഷൽ കറസ്പോണ്ടൻ്റ്

ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുന്ന ഉദ്യോസ്ഥയെ രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും സംരക്ഷിക്കുന്നതായി ആരോപണം.നിലവിൽ തൃശൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാറായി പ്രവർത്തിക്കുന്ന ജയശ്രീ എന്ന ഉദ്യോഗസ്ഥക്കെതിരായാണ് പരാതികൾ ഉയർന്നിരിക്കുന്നത്. ചിയാരം വിലേജ് ഓഫീസറായിരിക്കെ അധികാര ദുർവിനിയോഗം നടത്തി സ്വാർത്ഥ ലക്ഷ്യത്തോടെ ചെറുപറമ്പിൽ രാമചന്ദ്രൻ എന്നയാളുടെ 341/1 സർവ്വെ നമ്പറിൽ ഉൾപ്പെടുന്ന ഭൂമി രേഖകളിൽ ഗുരുതരമായ കൃത്രിമം നടത്തി പോക്കുവരവ് ചെയത് കൊടുക്കുകയും സ്വന്തം ഭർത്താവിൻ്റേയും കീഴുദ്യോഗസ്ഥൻ്റെ ഭാര്യയുടേയും പേരിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തീറ് നടത്താൻ വഴിവിട്ട സഹായങ്ങൾ ചെയ്ത നടപടിയിൽ പരാതികൾ ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ  വിജിലൻസ് കേസ് VC/2/18/TSR റെജിസ്റ്റർ ചെയ്ത് അന്വോഷണ നടപടികൾ പുരോഗമിക്കുകയാണ് .

ഈ കേസിൻ്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്മെൻ്റ് തലത്തിലും ഇവർക്കെതിരെ ലഭിച്ച പരാതികളിൽനടന്ന വകുപ്പ്തല അച്ചടക്ക നടപടികളുടെ ഭാഗമായി റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്റ്ററുടെ അന്വോഷണ റിപ്പോർട്ടിൽ ഈ ഉദ്യേഗസ്ഥ നടത്തിയ തിരിമറികൾ ആസൂത്രിതവും മുൻധാരണയോടെയും ചെയ്തതാണെന്നും വ്യക്തമാക്കിയിട്ടുണ്ട് ! എന്നിട്ടും ഗുരുതരമായ അഴിമതിയാരോപണങ്ങൾ നേരിടുന്ന ഈ ഉദ്യോഗസ്ഥക്കെതിരായ വകുപ്പ് തല ശിക്ഷാ നടപടികൾ താൽക്കാലികമായി തീർപ്പാക്കിയ ജില്ലാ കലക്റ്ററുടെ 18/1/ 2020ലെ ഉത്തരവ് അതീവ ഗുരുതരവും ദുരൂഹവുമാണ്, കലക്റ്ററുടെ ഈ നടപടിക്കെതിരെ തിരുവനന്തപുരം ലോകായുക്ത ഓഫീസിനേയും ഹൈക്കോടതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരൻ എറവ് സ്വദേശി വേണുഗോപാൽ. ഇവർ വില്ലേജ് ഓഫീസിൽ ജോലി ചെയ്ത കാലയളവിലെ എല്ലാ ഫയലുകളും അന്വോഷണവിധേയമാക്കപ്പെടേണ്ടതുണ്ട്. 

2018ൽ വിജിലൻസ് ഈ ഉദ്യോഗസ്ഥക്കെതിരെ ഫഫ് ഐ ആർ റെജിസ്റ്റർ ചെയ്തിട്ടും യാതൊരു നടപടികൾക്കും വിധേയമാകാതെ ത്യശൂരിലെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഡെ. തഹസിൽദാർ സ്ഥാനത്തിരുന്ന് രാഷ്ട്രീയ സമ്മർദ്ധവും ഭരണകക്ഷി സംഘടന സ്വാതന്ത്ര്യവും ഉപയോഗിച്ച് ഈ കേസ് അട്ടിമറിക്കുന്നതിന് നിരന്തരം ശ്രമിച്ചതിൻ്റെ ഭാഗമായാണ് വിജിലൻസ് കേസ് നിലനിൽക്കെ ഇപ്രകാരം ഒരു ഉത്തരവ് ജില്ലാ കലക്റ്റർ ഇറക്കിയിട്ടുള്ളത് ,എന്നാൽ ഈ താത്ക്കാലിക ഉത്തരവ് നിയമപരമായി ഈ ഉദ്യേഗസ്ഥയെ സംരക്ഷിക്കുന്നതല്ല

നിരന്തര പരാതികളും ഗുരുതരമായ അഴിമതിയാരോപണങ്ങളും നിലനിൽക്കെ പ്രസ്തുക തസ്തികയിൽ 2016 മുതൽ നാല് വർഷമായി തുടരുന്ന ഈ ഉദ്യോഗസ്ഥയുടെ സ്വാധീനവലയത്തിൽപ്പെട്ടവർ  തന്നെയാണ് ഇവർക്കെതിരായ അഴിമതിയാരോപണങ്ങളിൽറിപ്പോരട്ട് തയ്യാറാക്കി സമർപ്പിക്കുന്നത്, ഇത്തരം കുത്തഴിഞ്ഞ ഒരു കീഴ് വഴക്കം റവന്യു വകുപ്പിൽ കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും റവന്യു ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു! ഒരു വകുപ്പിൻ്റെ തന്നെ വിശ്വാസ്യതയെ തകർക്കാൻ ഇത്തരം നടപടികൾ കാരണമാകുമെന്നും അവർ പറയുന്നു

വ്യക്തമായ തെളിവുകൾ ലഭ്യമാണെന്നിരിക്കെ ഈ ഉദ്യോഗസ്ഥയെ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തി ശക്തവും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാകാത്ത പക്ഷം ശക്തമായ നിയമ നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്