വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
തൃ ശ്ശൂർ: വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ് അടാട്ട് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ ബാഗ് വിതരണം ചെയ്തു.അമല ഓഡി റ്റോറിയത്തിൽ നടന്ന ട്രക്കേഴ്‌സ് കുടുബ സംഗമത്തിലാണ് ബാഗുകൾ വിതരണം ചെയ്തത്.കുടുബ സംഗമം ചലച്ചിത്ര നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.' ശ്രീരാമകൃഷ്ണമഠം പ്രസിഡൻ്റ് സ്വാമി സദ്ഭവാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.ചലച്ചിത്ര നടൻ സുനിൽ സുഖദ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ എ വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് സെക്രട്ടറി ശശി കളരിയേൽ, പ്രസിഡൻ്റ് വത്സ ഡേവീസ് ,ഫാദർ ജൂലിയസ് അറയ്ക്കൽ,രാജീവ് ചിറ്റിലപ്പള്ളി, രാജൻ ചിറ്റിലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികൾ നടന്നു.