മരണകാരണം ധീരജിന്റെ നെഞ്ചിൽ ആഴത്തിലേറ്റ കുത്ത് ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് .
ഇടുക്കി : ഇടുക്കി ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തിൽ മർദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട് .ധീരജ് രാജേന്ദ്രനെകുത്തിവീഴ്ത്തിയ യൂത്ത്കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കെതിരെകൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്കേസെടുത്തിരിക്കുന്നത്. വധശ്രമവും സംഘംചേർന്നതുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.എഫ് ഐ ആർ റിപ്പോർട്ടിലുള്ളത്.രാഷ്ട്രീയ വിരോധത്തെ തുടർന്നാണ് ധീരജിനെ കുത്തിയതെന്നാണ് പോലീസിന്റെ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയുടെയും ജെറിന് ജോജോയുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കെഎസ്യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പെടെ രണ്ടുപേർ കൂടി കസ്റ്റഡിയിലുണ്ട്.



Author Coverstory


Comments (0)