പെരുമ്പാവൂരില്‍ ഭക്ഷ്യവിഷബാധ മുന്നറിയിപ്പ് നല്‍കി, ജില്ലാ പോലീസ് മേധാവി

പെരുമ്പാവൂരില്‍ ഭക്ഷ്യവിഷബാധ മുന്നറിയിപ്പ് നല്‍കി, ജില്ലാ പോലീസ് മേധാവി

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇരുപതോളം അറേബ്യന്‍ ഫുഡ് (അല്‍ ഫാം, ഷവര്‍മ, തന്തുരി ) കടകളില്‍ ജില്ലാ പോലീസ് മേധാവിയുടെ സെപഷല്‍ ഒബ്‌സര്‍വേഷന്‍ ടീം, നടത്തിയ രഹസ്യ അന്വേഷണത്തില്‍ ഇവയുടെ അടുക്കളകള്‍ ഒന്നും തന്നെ വൃത്തിയോടെയല്ലെന്നും പഴകിയ മാംസവസ്തുക്കളാല്‍ മലീമസമാണെന്നും ഇവിടങ്ങളിലെ അന്തരീക്ഷം ഏതു സമയവും ഒരു അപകടകരമായ ഭക്ഷ്യ വിഷബാധക്ക്, സാധ്യതയുള്ളതാണെന്നും ഇതുസംബന്ധിച്ച് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും File നമ്പര്‍DCEK M 7969/2022 ആയി ജില്ലാ കലക്ടര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര സന്ദേശമയച്ചു, ഭരണപരമായ കാര്യങ്ങള്‍ അതിവേഗം നടപ്പാക്കേണ്ടത് കലക്ടര്‍ ആയതും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേര്‍ന്നതായതുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. ഓണക്കാലമായതിനാല്‍ പൊതുവെ യാത്രക്കാര്‍ ഉള്‍പ്പെടുന്ന പലരും മാര്‍ഗമധ്യേ ഈ ഹോട്ടലുകളെയാണ് ഭക്ഷണത്തിനായ് ആശ്രയിക്കേണ്ടി വരിക. പെരുമ്പാവൂരിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എല്ലാക്കാലവും ഹോട്ടലുകളിലെ ഭക്ഷ്യപരിശോധന എന്നും ബാലികേറാമലയാണ് ജോലി കൃത്യമായി ചെയ്താല്‍ ഒന്നുകില്‍ നല്ല ഇടി അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ എന്നതാണ്. ഒന്നും മിണ്ടാതെ കിട്ടുന്നതും വാങ്ങി കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് അഡ്ജസ്റ്റ് ചെയ്ത് പോകയാണ് എല്ലാത്തിനും നല്ലത് എന്നതാണവസ്ഥ. ഈ അടിയന്ത മുന്നറിയിപ്പ് ബുദ്ധിയുള്ള ജില്ലാ പോലീസ് മേധാവി, കലക്ടര്‍ക്ക് നല്‍കി തടിയൂരി എന്ന് മാത്രമേ കരുതാന്‍ പറ്റു. അല്ലാതെ കലക്ടറുടെതും, ജില്ലാ പോലീസിന്റെയും സര്‍ക്കാരിന്റെതും എന്ന് പറഞ്ഞ് ഭക്ഷ്യ സുരക്ഷ നടപ്പാക്കാന്‍ പെരുമ്പാവൂര്‍ പഴയ പെരുമ്പാവൂരല്ല എന്ന് ഭക്ഷ്യവകുപ്പിനറിയാം, അത് എന്നെ ഒരു റിപ്പബ്ലിക്കായ് ഭക്ഷ്യവകുപ്പിന്റെ കാര്യത്തില്‍ പോലും എന്നാണ് നാട്ടുകാര്‍ പറയുന്നത്.