മലയാളികൾക്ക് ജോലി വേണോ? പോലീസ് ക്ലിയറൻസ് നിർബന്ധം,, ബംഗ്ലാദേശിക്ക്, ഇതൊന്നും ബാധകമല്ല.

മലയാളികൾക്ക് ജോലി വേണോ? പോലീസ് ക്ലിയറൻസ് നിർബന്ധം,, ബംഗ്ലാദേശിക്ക്, ഇതൊന്നും ബാധകമല്ല.
മലയാളികൾക്ക് ജോലി വേണോ? പോലീസ് ക്ലിയറൻസ് നിർബന്ധം,, ബംഗ്ലാദേശിക്ക്, ഇതൊന്നും ബാധകമല്ല.

കൊച്ചി:സംസ്ഥാന സർക്കാരിന് കോവി ഡാനന്തരം, ലോട്ടറിയിൽ നിന്നും മദ്യ കച്ചവടത്തിൽ നിന്നും വഴിയോര പിടിച്ചുപറി പെറ്റി കളിൽ നിന്നും വരുമാനം പോരാഞിട്ട്, സർക്കാർ ജോലിക്കായ് മാത്രം ഉണ്ടായിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വകാര്യ മേഖലക്കും ബാധകമാക്കിയതോടെ ഈ സർട്ടിഫിക്കറ്റ് സമ്പാദിക്കാൻ തൊഴിൽ രഹിതരായവർ 555 രൂപ കൂടി സർക്കാരിന് നൽകാൻ നിർബന്ധിതരായി സർക്കാർ അംഗീകൃത പിടിച്ചുപറിക്ക് വിധേയനാകാൻ വിധിക്കപ്പെട്ടിരിക്കയാണ്, ഒരു തൊഴിലിടത്തിൽ ഇത്രയും രൂപ നൽകി സർട്ടിഫിക്കറ്റ് എടുത്ത് കൊടുക്കുന്നത് പോരാ ഓരോ ഇടങ്ങളിലും വെവ്വെറെ സർട്ടിഫിക്കറ്റ് നൽകണം അതായത് എത്ര തൊഴിൽ അന്വേഷണം ഉണ്ടൊ അവിടെയെല്ലാം 555 രൂപ വീതം മുടക്കണം. ദോഷം പറയരുത് ഇത് രാജ്യസുരക്ഷയുടെ കാര്യത്തിനാണ് പക്ഷെ മലയാളിക്ക് മാത്രമാണിത് ബാധകം, അന്യസംസ്ഥാന അതിഥി തൊഴിലാളി എന്ന പേരിൽ വരുന്ന മാൻമാറുകാരനും, ബംഗ്ലാദേശുകാരനും, അഫ്ഗാനിസ്ഥാൻകാരനും ഇതൊന്നും ആവശ്യമില്ല കാരണം അവർക്ക് ഇവിടെ വന്ന് എന്തും ചെയ്യാം, അവന് പുതപ്പ് നൽകാനും ക്യാരം ബോർഡ് നൽകാനും കൃത്യമായ ഇടവേളകളിൽ ബിരിയാണിയും ഭക്ഷ്യക്കിറ്റും നൽകാനും പോലീസ് ഉദ്യോഗസ്ഥൻമാർ ഉൾപ്പെടെ, രാഷ്ട്രീയക്കാരും ,മനുഷ്യാവകാശ പ്രവർത്തകരും സദാ സന്നദ്ധരായി വിധേയരായി  നിൽക്കുന്നുണ്ട് 'തൊഴിലില്ലാതെ തെണ്ടിനടക്കുന്ന മലയാളിക്ക് മേൽ തൊഴിലില്ലാ നികുതിയായ് ഇത്രയും ബാധ്യത അടിച്ചേൽപ്പിക്കുന്നതിനെതിരെ ഒരു വിപ്ലവ യുവതുർക്കികൾ ക്കും മിണ്ടാട്ടമില്ല,, സർക്കാർ ആശുപത്രിയിൽ ഒരു രൂപ ചീട്ടിന് വാങ്ങിയപ്പോൾ ആശുപത്രി തല്ലി പൊളിച്ചവർ, കോവിഡാനന്തര ചികിത്സകൾക്ക് മുഴുവൻ പൈസയും ഈടാക്കുമെന്ന് സർക്കാർ തീരുമാനിച്ചപ്പോഴും വിപ്ലവ സിംഹങ്ങൾ ഉറങ്ങുകയായിരുന്നു. 2011 ൽ നവീകരിച്ച പോലീസ് നിയമത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഫീസ് ഈടാക്കണമെന്ന കല്പനയാണ് ഈ തൊഴിൽ രഹിതരായ മലയാളികളെ കൊള്ളയടിക്കാൻ സർക്കാർ ഉപയോഗിക്കുന്നത്