അനിൽകുമാറിൻ്റെ വാഹന അപകട മരണം, കൊലപാതകം? ഉറപ്പിക്കുന്നത് വിദേശത്തുള്ള ബന്ധുവിനും ഭാര്യക്കും ലഭിച്ച വധഭീഷണി
കൊട്ടാരക്കര: പൂയപ്പള്ളിയിൽ കഴിഞ്ഞ ദിവസം ജയകുമാർ എന്ന സർവ്വേ വകുപ്പ് ഉദ്യോഗസ്ഥൻ്റെ കാറിടിച്ച് കൊല്ലപ്പെട്ട സംഭവം മുൻകൂട്ടി ആസുത്രണം ചെയ്തതാണെന്നും ഇതിനായി അനിലിൻ്റെ തന്നെ ഏറ്റവും അടുത്ത ബന്ധുവുമായി നടത്തിയ ഗൂഢാലോചനയോടൊപ്പം വിദേശത്തുള്ള അനിലിൻ്റെ മറ്റൊരു ബന്ധുവിനും അയാളുടെ ഭാര്യക്കുമെതിരെ ജയകുമാർ നടത്തിയ വധ ഭീഷണി സന്ദേശം സൂചിപ്പിക്കുന്നു. ഈ വധഭീഷണിയുടെ ശബ്ദരേഖയും ,അനിലിൻ്റെ അപകട മരണം അറിഞ്ഞു കൊണ്ടും മുൻകൂട്ടി തയ്യാറാക്കിയതുമാണെന്ന സൂചനതെളിവുകളും നടത്തിയത് കൊലപാതമാണൈന്നും ഉറപ്പിക്കുന്ന വിവരങ്ങൾ സംസ്ഥാന പോലീസിലെ ഉന്നതന് ഗൾഫിൽ നിന്ന് ലഭ്യമാക്കിയത് കൂടാതെ, കേന്ദ്ര പ്രവാസികാര്യ വകുപ്പിനും കേന്ദ്ര ആഭ്യന്തര വകുപ്പിനും നൽകിയിട്ടുണ്ട്, ഇതിനിടെ ജയകുമാറിനെ സംരക്ഷിക്കുന്ന തരത്തിൽ അനിൽകുമാറിൻ്റെ മരണം സാധാരണ അപകടമായിരുന്നു എന്ന് ചിത്രീകരിക്കാനും സ്റ്റേഷനുമായി ബന്ധപ്പെട്ട ചില പോലീസുകാർ നാട്ടിലെ ചില പൊതുപ്രവർത്തകരുടെ പിൻബലത്തിൽ നടത്തുന്നതായും സംസ്ഥാന പോലീസ് ഉന്നതർക്ക് നാട്ടുകാരിൽ ചിലർ പരാതികൾ അയച്ചിട്ടുണ്ട്, അനിൽകുമാറിൻ്റെ മരണം ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നയാളും, ജയകുമാറിൻ്റെ എല്ലാ വഴിവിട്ട കാര്യങ്ങളും അറിയാവുന്ന ബന്ധുവായ യുവാവിനെയും അയാളുടെ ഭാര്യയെയും ഒരു കാരണവശാലും കേരളത്തിൽ കാലുകുത്തിക്കില്ലെന്നും വേണ്ടിവന്നാൽ വിദേശത്ത് തന്നെ വച്ച് അവരെ ഇല്ലാതാക്കാനും ചെയ്യുമെന്നാണ് ജയകുമാർ ഭിഷണിപ്പെടുത്തിയിരിക്കുന്നത് എന്ന് പറയുന്നു. വാഹനപകടത്തിന് ശേഷം ജയകുമാറിൻ്റെ മറ്റൊരാളുടെ പേരിൽ എടുത്ത് ഉപയോഗിക്കുന്ന മൊബൈൽ അപ്രത്യക്ഷമായതും ഇയാൾ സർക്കാരിലിരുന്നപ്പോൾ നടത്തിയിരുന്ന ഭൂമി ഇടപാടുകളെക്കുറിച്ചും, മൂന്നാറിൽ കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനകൾക്ക് വൻകിട ഭൂമികൾ വ്യാജരേഖകൾ ചമച്ചും ഉടമസ്ഥാവകാശമുറപ്പിച്ച് നൽകിയതും അന്വേഷിക്കണമെന്നും ചില സംഘടനകൾ സർക്കാരിലേക്ക് ഹർജികൾ നൽകിയിട്ടുണ്ട്



Editor CoverStory


Comments (0)