മൂന്ന് സ്ത്രീ പീഢന കേസിൽ പ്രതിയായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സംരക്ഷിക്കുന്നത് ഗസറ്റഡ് അസോസിയേഷനോ?
കൊല്ലം: രണ്ട് സ്ത്രീ പീഢന കേസിൽ എഫ്, ഐ: ആർ, രേഖപ്പെടുത്തിയതും ഒരു പ്രാവശ്യം സ്ത്രീപീഢനത്തിൽ ജയിലിൽ റിമാൻഡ് തടവുകാരനുമായി കഴിഞ്ഞതും സഹപ്രവർത്തകൻ്റെ വീട്ടിൽ കല്യാണവിരുന്നാഘോഷത്തിന് ക്ഷണിച്ച പ്രകാരം ചെയ്യുകയും വിരുന്ന് നടത്തിയ വീട്ടുകാരൻ്റെ ബന്ധുവായ സ്ത്രീയെ ലൈംഗികപരമായി അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർ കരണം പൊള്ളിച്ച് അടി നൽകിയെങ്കിലും കുടുംബക്കാരുടെ മര്യാദയും അപമാനമുണ്ടാക്കാതെ കേസൊഴിവാക്കി ചെവിക്കല്ലടിയിൽ ഒരുക്കിയതുമായ സംഭവം ഒതുക്കി തീർത്ത കഥയിലെ വില്ലനെ ഗതാഗത വകുപ്പിൽ സംരക്ഷിക്കുന്നത് ചില ഉന്നത ഉദ്യോഗസ്ഥനാണെന്നും പുതിയതായി അധികാരത്തിലെത്തിയ മന്ത്രിയും സർക്കാരും ഈ ഞരമ്പുദ്യോഗസ്ഥന് തുടർ സംരക്ഷണം ഒരുക്കുമോ എന്നും ആകാംക്ഷയിലാണ് പൊതുജനങ്ങളും വകുപ്പിലെ ജീവനക്കാരും, അതിലെ റെ രസകരം ഗസറ്റഡ് അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡൻ്റ് സ്ഥാനം നൽകി സംരക്ഷിച്ചിരിക്കുന്ന ഈ ഞരമ്പ് രോഗിയായ ഉദ്യോഗസ്ഥനെ പൊതു ജനസമ്പർക്കം ഉള്ള ഓഫീസുകളിൽ നിയമിക്കരുതെന്ന മുൻ മന്ത്രി ഗണേശ് കുമാറിൻ്റെ ഉത്തരവിനെ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയാണ് പൊതുജനങ്ങൾ വരുന്ന ഓഫീസിൽ വീണ്ടും പ്രതിഷ്ഠിച്ചിരിക്കുന്നത്, ഇ, :ചെലാൻ അപ്രൂവൽ പ്രക്രിയ മാത്രം കൈകാര്യം ചെയ്യാൻ ' ഇടുക്കി എൻഫോഴ്സ്മെൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ ട്രാൻസ്ഫർ ഓർഡർ ഇറക്കിയെങ്കിലും കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്റ്റേ വാങ്ങിയതിൽ ചില Iഉദ്യോഗസ്ഥർക്കും പങ്കുള്ളതുകൊണ്ടാണ് ഇയാൾ കൊല്ലം ഗതാഗത വകുപ്പ് ഓഫീസിൽ മറ്റ് ഉദ്യോഗസ്ഥരെ അടക്കം ഭരിക്കുന്നത്, രണ്ട് സ്ത്രീ പീഢന കേസുകൾ കൊല്ലം ജില്ലയിലും, ഒരെണ്ണം കൊല്ലം ആർ.ടി.ഒ ഓഫീസിലും പത്തനാപുരത്തുമാണ് നടത്തിയിട്ടുള്ളത്, ഇയാളെ സംരക്ഷിക്കാൻ എല്ലാക്കാലത്തും സംഘടന ഉണ്ടെന്നുള്ളത് വീണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ തുടർന്ന് പോകാൻ ഇയാളെ പ്രാപ്തനാക്കുന്നത്. സാധാരണക്കാരായ പലരും ഉപജീവനത്തിനായി തൊഴിൽ ചെയ്യുന്നത് ഓട്ടോറിക്ഷ ഓടിച്ചാണ് അവർ വാഹനങ്ങളുമായി ടെസ്റ്റിന് വരുമ്പോഴും, ഫിറ്റ്നസ് സർട്ടിഫൈ ചെയ്യാനും വരുമ്പോൾ ഇല്ലാത്ത കാര്യങ്ങൾ പറഞ് പരമാവധി ബുദ്ധിമടിക്കുകയും അവരെ ചൂഷണം ചെയ്യലും പതിവാണ് ഡ്രൈവിംഗ് സ്കൂളുകാരുടെയും ഏജൻ്റുമാരുടെയും വിഹിതം സ്വരുപിച്ച് അഞ്ചാലുംമൂട് സ്വദേശിയായ വ്യക്തിയാണ് ഇദ്ദേഹത്തിൻ്റെ വീട്ടിൽ ആഴ്ചയിൽ എത്തിക്കുന്നത് പൊതുജനങ്ങൾക്ക് ഉപദ്രവമുണ്ടാക്കുന്നതും ഡിപ്പാർട്ട്മെൻ്റിന് അപമാനമുണ്ടാകുന്നതുമായ പ്രവർത്തികളും അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കുന്നവരും ഇനി മേലിൽ കൊല്ലം ആർ.ടി.ഒ ഓഫീസിൽ ഇനിയെങ്കിലും ഉണ്ടാവരുതെന്നും ഇത്തരം മോശം പ്രവണതകൾക്ക് പുതിയ സർക്കാർ അറുതി വരുത്തണമെന്നു മാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം



Editor CoverStory


Comments (0)