നെഞ്ചെരിച്ചില്‍,പുളിച്ചു തികട്ടല്‍,കുടല്‍ വ്രണം

നെഞ്ചെരിച്ചില്‍,പുളിച്ചു തികട്ടല്‍,കുടല്‍ വ്രണം

മനുഷ്യന്‍റെ  ആഹാര രീതിയിലും ഉമിനീരിലുള്ള ക്ഷാര സ്വഭാവവും (Alkaline), അന്നനാളത്തിലെ മാംസപേശികളുടെ പ്രവർത്തനവും ശരിയായിരുന്നാൽ കുടൽ  ബന്ധമായ ഒരസുഖവും  ഉണ്ടാകുന്നില്ല.

-അമിത ഭക്ഷണം, എരിവും പുളിയും മസാലയും വറുത്തതും, പുളിച്ചതും, അച്ചാർ, കോള മുതലായ കാർബോഹൈഡ്രേറ്റുകൾ എന്നിവയൊക്കെ കൂടുതൽ 
അളവിൽ ആമാശയത്തിലെത്തുമ്പോൾ, ദഹനരസമായ ആസിഡും, വെളളവും ചേർന്ന് നൂലഞ്ഞ് പുളിച്ച് ആമാശയത്തിൽ നിന്ന് മുകളിലേയ്ക്ക് കയറി വരുന്നു. നെഞ്ചെരിച്ചിൽ പുളിച്ചവെള്ളം  വായിലേക്ക് തികട്ടി വരിക, ചർദ്ദീക്കാൻ തോന്നുക, വയർ കമ്പിച്ചിരിക്കുന്നു,മുതലായ അനുഭവപ്പെടുന്ന  വയറിൽ അമിതമായി കൊഴുപ്പടിഞ്ഞവർക്ക്, അതിന്റെ സമ്മർദ്ദം ആമാശയത്തിനു മുകളിലേയ്ക്ക് വരികയാൽ ഇപ്രകാരം മുകളിലേക്ക് തികട്ടി വരാം.

പതിവായി പുളിച്ചു തകട്ടല്‍ ഉണ്ടായാല്‍ അന്നനാളം ആമാശയത്തോട് ചേരുന്ന ഭാഗത്തെ വാല്‍വ് ആയ spincter muscle ന് അയവ് വരുന്നു.അയവ് വന്ന ഈ spincter മുകളിലേക്ക് അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്നു.ഈ അവസ്ഥയില്‍ ആഹാരം കഴിച്ചാല്‍ നെഞ്ചിരിച്ചില്‍ പുളിച്ചു തികട്ടല്‍ ഉണ്ടാവുകയും അന്നനാളത്തിന് ക്ഷതവും നീര്‍കെട്ടും ഉണ്ടാവാനും കാരണമാവുന്നു.കാലക്രമേണ കാന്‍സര്‍ ആയി മാറാനും സാധ്യത ഉണ്ട്.

അള്‍സര്‍ -

നമ്മുടെ ശരീരത്തില്‍ ഒരു ബയോളജിക്കള്‍ ക്ലോക്ക് ഉണ്ട്.സാധാരണയായി ആഹാരം കഴിക്കുന്ന സമയത്ത് ദഹന രസം ഉല്പാദിപ്പിക്കപെടുന്നു.ആഹാരം ആമാശയത്തില്‍ എത്തിയില്ലെങ്കില്‍ ആസിഡ് അവിടെ കെട്ടി നിന്നു ആമാശയ ഭിത്തിയെ  ദ്രവിപ്പിക്കുന്നു.ഈ ആസിഡ് ആമാശയ ഭിത്തിയിലുള്ള പേശികളും തമ്മില്‍ സ്പര്ശിക്കുകയും വ്രണം ആയി മാറുകയും ചെയുന്നു.

മനുഷ്യന്റെ അമ്ല സ്വഭാവമുള്ള കുടലിനുള്ളിൽ ജീവിക്കുന്ന അപകടകാരിയായ ബാക്ടീരിയയെയാണ് helicobacter Pylori (H. Pylori ) ആമാശയത്തിലോ ചെറുകുടലിന്റെ തുടക്കത്തിലോ (duodinum) വ്രണം ഉണ്ടാവുകയും അവിടെ H. Pylori വരികയും ചെയ്താൽ ഈ ബാക്ടീരിയ ആമാശയ ഭിത്തി തുളച്ചു കയറി വ്രണം ആഴത്തിൽ ഉള്ളതാകുന്നു.  വിശക്കുമ്പോൾ ആസിഡ് ഉണ്ടായിട്ട് വ്രണങ്ങൾ തട്ടുമ്പോൾ വേദനയുഉണ്ടാവുന്നു. H. Pylori യെ ചികിത്സിച്ചു ദീർഘ കാലത്തിനു ശേഷം കോശങ്ങൾക്ക് വ്യതിയാനം സംഭവിച്ച് ക്യാൻസർ ആയി മാറാൻ സാധ്യതയുണ്ട്.
 പുകവലിയും മദ്യപാനവും അൾസർ ഉണ്ടാക്കുന്നു. അതുപോലെ  വേദനസംഹാരി, Ecospirin, Aspirin മുതലായ മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർക്കും കുടൽ വ്രണം ഉണ്ടാവാം. അൾസർ ഉള്ളവരിൽ ചർദ്ദിയിലും മലത്തൂടൊപ്പവും കറുത്തനിറത്തിൽ എത്തും ഉണ്ടാകും. വൻകുടലിലും മലാശയത്തിലും ഉള്ള രോഗങ്ങളിൽ ചുവന്ന രക്തമാണ് മലത്തോടൊപ്പം കാണപ്പെടുക.

പുളിച്ചുതികട്ടലും, അൾസറും നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമീകരണം അത്യന്താപേക്ഷിതമാണ് അധിക അസിഡിനെ വലിച്ചെടുക്കാൻ കഴിവുള്ള ( Nuetrize) ക്ഷാരഗുണമുള്ള ഭക്ഷണം കഴിക്കണം. പ്രോബയോട്ടിക് ഹായ് മോര് പുളിക്കാത്ത തൈര് ഇവയിലുള്ള ശരീരത്തിന് ഗുണകരമായ ബാക്ടീരിയ H pylori യെ നശിപ്പിക്കുന്നു.
 ഏത്തപ്പഴം, ഷമാം, വെള്ളരിക്ക, കത്തിരിക്ക,  ഇഞ്ചി,  ബ്രോക്കോളി,  ശർക്കര എന്നിവ ക്ഷാരഗുണമുള്ളതായതിനാൽ പതിവായി കഴിക്കുക രക്തപരിശോധന, എൻഡോസ്കോപ്പി, കൊളോണോസ്കോപ്പി മുതലായവ ചെയ്ത് രോഗം നിർണയിക്കുകയും കൃത്യമായ ചികിത്സ സ്വീകരിക്കുകയും വേണം. ആയുർവേദത്തിൽ കുടൽ വ്രണങ്ങൾക്ക് ഫലപ്രദമായ ചികിത്സയുണ്ട്. ചിത്രകം പാൽ കഷായം  ഏറ്റവും ശ്രേഷ്ഠമാണ്. അഗ്നിയുടെ മന്ദവും തീക്ഷ്ണവുമായ അവസ്ഥകളിൽ കൊടുക്കുന്ന ധാരാളം ഔഷധങ്ങൾ ഹൈപ്പർ അസിഡിറ്റിക്ക് ഫലപ്രദമാണ്.  ശാരീരിക മാനസിക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചും സമാവസ്ഥയിലും നിർത്താൻ "യോഗ" യും അനുഷ്ഠിക്കേണ്ടതാണ്. 

- അജിതാ ജയ്ഷോര്‍