നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ലഹരിവേട്ട; പാലക്കാട് സ്വദേശിയില്‍ നിന്ന് 60 കോടിയോളം വില വരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തു
നെടുമ്പാശേരി : അന്താരാഷ്ട്ര വിമാനനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ മെഥാ ക്വിനോള്‍ ആണെന്നാണ് നിഗമനം. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ അറുപതു കോടിയോളം വിലവരും. ബാഗിന്റെ രഹസ്യ അറിയില്‍ ആണ് ലഹരിവസ്തു ഒളിപ്പിച്ചിരുന്നത്. പാലക്കാട് സ്വദേശിയായ യാത്രക്കാരനെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറി.



Editor CoverStory


Comments (0)