അരൂർ പോലിസ് സ്റ്റേഷന് ശാപമോക്ഷം നൽകണേ ബഹു: ആഭ്യന്തര മന്ത്രി.

അരൂർ പോലിസ് സ്റ്റേഷന് ശാപമോക്ഷം നൽകണേ ബഹു: ആഭ്യന്തര മന്ത്രി.
അരൂർ പോലിസ് സ്റ്റേഷന് ശാപമോക്ഷം നൽകണേ ബഹു: ആഭ്യന്തര മന്ത്രി.

കൊച്ചി: ആഭ്യന്തര മന്ത്രിയുടെ സ്വന്തം ജില്ലയിലെ,ഡപ്യൂട്ടി സ്പീക്കറുടെ സ്വന്തം മണ്ഡലത്തിലെ ഒരു പോലീസ് സ്റ്റേഷൻ സേനക്കും സർക്കാരിനും അഭിമാനമായിരിക്കേണ്ടതാണ്, എന്നാൽ,  അരൂർ പോലിസ് സ്റ്റേഷനിൽ ആദ്യമായി കയറുന്നവർ കരഞ്ഞു പോകുമെന്ന അവസ്ഥയാണ്, അത് പോലീസിൻ്റെ ഇടി കൊണ്ടിട്ടല്ല അവിടുത്തെ പോലീസുകാരായ പാവം മനുഷ്യരുടെ അവസ്ഥ കണ്ടിട്ടാണ്  എന്ന് മാത്രം, നമ്പർ വൺ കേരളത്തിലെ ഏറ്റവും ശോചനീയമായ പോലീസ് സ്റ്റേഷൻ കാണണമെങ്കിൽ അരൂർ ചെല്ലണം, ചന്തിരൂർ സർവീസ് സഹകരണ ബാങ്ക് പ്രവർത്തിച്ചിരുന്ന കണ്ടം ചെയ്ത കെട്ടിടത്തിൽ പതിനാല് വർഷമായ് വാടക നൽകി പരാതികളും പരിഭവങ്ങളും മേലാവിലേക്ക് പറഞ്ഞ് മടുത്ത്, അനുസരിക്കുക ശേഷം പരാതി എന്ന സേനാനിയമം അനുസരിച്ച് അമ്പതോളം പോലീസ് കാര് അതിൽ സർക്കിൾ ഇൻസ്പെക്ടർ, എസ്, ഐ, ഗ്രേഡ്, അഡീഷണൽ, വനിതാ വിഭാഗം എന്നിവർ ,, അതിൽ വനിത പോലീസിന് യൂണിഫോം മാറാനോ, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനോ, വിശ്രമിക്കാനോ, ഒരിടവുമില്ല സർക്കിൾ, ,എസ്.ഐ,  ഓഫീസ് നിർവഹണം, അത് കഴിഞ്ഞാൽ ബാക്കി ഉള്ളവർക്കും അവശ്യങ്ങൾക്ക് ചെല്ലുന്നവർക്കും വരാന്തയിൽ പോലുമിടമില്ല ദേശീയപാതയോരത്തെയും, കോസ്റ്റൽ ജാഗ്രതാ മേഖലയിലെ തന്ത്രപ്രധാന മേഖലയാണ് അരൂർ സ്റ്റേഷൻ്റെ അധികാര പരിധി വ്യാപിച്ചുകിടക്കുന്നത്, ഏത് സമയവും ദേശീയ പാതയിലൂടെയുള്ള എസ്കോർട്ടിന് കൺട്രോൾ റൂം വെഹിക്കിൾസിന് കവറിംഗ് നൽകുന്നത് അരൂർ സ്റ്റേഷൻ്റെ അധിക ചുമതലയാണ്, ഏറെ രസകരമായ കാര്യം ഒരു പോലീസ് സ്റ്റേഷൻ്റെ അതീവ പ്രാധാന്യമായ ബെൽറൂം അഥവാ സ്റ്റേഷനിലെ ആയുധപ്പുര എന്നത് ഇവിടില്ല അമ്പത് പോലീസുകാരുള്ള ഒരു സ്റ്റേഷനിൽ ലത്തി അടക്കമുള്ള അടിസ്ഥാന ആവശ്യമുള്ള ഒരു ആയുധവും ഇവിടെ സൂക്ഷിക്കാൻ സൗകര്യമില്ല, ഇവിടുത്തെ ആയുധങ്ങൾ കിലോമീറ്ററുകൾ മാറി കുത്തിയതോട് പോലീസ് സ്റ്റേഷനിലാണ് സുക്ഷിച്ചിരിക്കുന്നത് അകെ മൂന്ന് റൂമുകൾ ഒന്ന് സർക്കിൾ ഇൻസ്പെക്ർ, രണ്ട്, എസ്, ഐ.മൂന്ന് ഓഫിസ് നിർവഹണം, ഇത് കഴിഞ്ഞാൽ ഊഴം കാത്തേ വരാന്തയിൽ കേറാനാകൂ, ഒരു പോലിസ് സ്റ്റേഷൻ്റെ പ്രധാന മേഖലകൾ ആയുധമുറി എന്ന ബെൽ ഓഫ് ആംസ്, രണ്ട് ലോക്കപ്പ്, എന്നാൽ ചന്തിരൂർ സ്റ്റേഷൻ്റെ ആയുധങ്ങൾ അവരുടെ ആത്മരക്ഷാർത്ഥം കുറച്ചകലെയുള്ള കുത്തിയതോട്‌ പോലീസ് സ്റ്റേഷൻ്റെ ബെൽ ഓഫ് ആംസിൽ ഒളിച്ചിരിക്കയാണ്, ദേശീയപാതയോരത്തെയും കടലുമായ് വളരെ അടുത്ത കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ നിരീക്ഷണത്തിലുള്ള കോസ്റ്റൽ അലർട്ട് സെക്ടർ എന്ന അതീവ പ്രാധാന്യമുള്ള സ്റ്റേഷനാണിതെന്ന് മനസിലാക്കണം, ലോക്കപ്പ് എന്ന സംഭവേ ഇല്ലിവിടെ പ്രതികളെ കൊണ്ട് വന്നാൽ ഹാൻഡ് കഫ് ചെയ്ത് ജനലിൽ കെട്ടിയിട്ടിരിക്കുന്നത് കണ്ടാൽ ഇതേ തോ നോർത്ത് ഇന്ത്യൻ കുഗ്രാമത്തിലെ പോലിസ് സ്റ്റേഷനാന്നേ തോന്നു. ഏതെങ്കിലും മനുഷ്യാവകാശ തൊഴിലാളികൾ ഈകാഴ്ചയുടെ ഫോട്ടോ എടുത്ത് മൊബെലിൽ റീൽ ഇട്ടാൽ എസ്.എച്ച്, ഒ,, പാറാവ്, ജി.ഡി, എസ്, ഐ. എന്നിവരുടെ പണി എപ്പോൾ പോയെന്ന് കണ്ടാൽ മതി, ഇതിൽ രണ്ട് കാര്യം ഈ കണ്ടം  വച്ച കെട്ടിടം ഇടിഞ്ഞ് വീണാൽ അവിടുത്തെ അമ്പതോളം പോലീസ് കാരുടെ കഥ വേറെയാകും, അടുത്തതായ് പോലിസ് കാർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും, മാനസിക സംഘർഷവും, അവർക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു അതിലൂടെ സ്റ്റേഷനിൽ നിന്ന് നീതിയും സംരക്ഷണവും കിട്ടേണ്ടതായ സിവിലിയന് അത് നിഷേധിക്കപ്പെടുന്നു.പത്ത് വർഷമായി കേന്ദ്ര പോലീസ് ഫണ്ടിൽ നിന്ന് കോടി ക്കണക്കിന് രൂപ പോലീസിൻ്റെ പ്രവർത്തനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്താനും, അതുവഴി ജനങ്ങൾക്ക് നീതി ലഭിക്കാനും കേന്ദ്ര സർക്കാർ കോടാനുകോടി സംസ്ഥാന സർക്കാരിന് ലഭ്യമാക്കിയിട്ടുണ്ട്, മാവോയിസ്റ്റ് വിരുദ്ധ നടപടികൾക്കായ് കിട്ടിയിട്ടുള്ളത് വേറെ കോടികൾ,  പക്ഷെ അരൂർ എന്ന പോലിസ് സ്റ്റേഷനെ കഴിഞ്ഞ സർക്കാരുകൾ അവഗണിച്ചിരിക്കയായിരുന്നു.. ഇനി ആകെ പ്രതീക്ഷ  ആഭ്യന്തര മന്ത്രിയുടെ സ്വന്തം ജില്ലയിൽ, ഡപ്യുട്ടി സ്പീക്കറുടെ മണ്ഡലത്തിൽ അരൂർ പോലീസ്സ്റ്റേഷന് സ്വന്തമായി സൗകര്യപ്രദമായ ഒരു സ്റ്റേഷൻ കെട്ടിടം കിട്ടുമെന്ന പ്രതീക്ഷയും പ്രാർത്ഥനയുമാണ്  അരുർ നിവാസികൾക്കും പോലീസിനും