തൊഴിലാളി വിരുദ്ധ നിലപാട് ആര് സ്വീകരിച്ചാലും തീരുത്തേണ്ടി വരുമെന്ന് ഉറപ്പാണ് ഓണ സദ്യ വിവാദത്തില്‍ പാര്‍ട്ടിയുടേത്
തിരുവനന്തപുരം: നഗരസഭ ചാല സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ ഓണ സദ്യ കളഞ്ഞ് പ്രതിഷേധിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ സി.പി.എം. പ്രശ്നം വഷ ളായി പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാ ന്‍ പാര്‍ട്ടി തന്നെ മുന്‍കൈയെടുക്കുന്നത്. എന്നാല്‍ തൊഴിലാളികള്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിച്ചുള്ള പ്രശ്നപരിഹാരം മാത്രമേ സാദ്ധ്യമാകുകയുള്ളൂവെ ന്ന നിലപാടിലാണ് ഭരണപക്ഷ തൊഴിലാളി യൂണിയന്‍. ഇക്കാര്യം പാര്‍ട്ടി ജില്ലാ സെക്രട്ടറിയെയും മുതിര്‍ന്ന നേതൃത്വത്തെയും യൂണിയന്‍ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം മേയറെ ഉള്‍പ്പെടുത്തി യൂണിയന്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തും. പിരിച്ചുവിട്ട തൊഴിലാളികള്‍ പലരും ദരിദ്ര കുടുംബത്തില്‍ നിന്നു ള്ളവരാണ്. ഇവര്‍ക്ക് ഈ ജോലിയായിരുന്നു അത്താണിയെന്നും ഓണക്കാലത്ത് പി രിച്ചുവിട്ട നടപടി അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും യൂണിയന്‍ ഭാരവാ ഹികള്‍ പറഞ്ഞു. മേയര്‍ ഏകപക്ഷീയമായി തൊഴിലാളികള്‍ക്കെതിരെ എടുത്ത നട പടിയില്‍ പാര്‍ട്ടിയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ടായിരുന്നു. മറ്റെല്ലാ തീരുമാനങ്ങ ളും നടപടികളുമെടുക്കുന്നതിന് മുമ്പ് മേയര്‍ ബന്ധപ്പെട്ടവരെ കാര്യങ്ങള്‍ അറിയി ക്കുമായിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് ആരോപണം. സംഭവമറിഞ്ഞിട്ടും തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെ അവിടു ത്തെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തെന്നാണ് ആക്ഷേപം. ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സംഘടനായ കേരള മുന്‍സി പ്പല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) നടപടിക്കെതിരെ കഴിഞ്ഞ ആ റിന് നഗരസഭയ്ക്ക് മുമ്ബില്‍ നടത്തിയ പ്രതിഷേധവും പാര്‍ട്ടിയില്‍ ചര്‍ച്ചയായി. എന്നാല്‍ സി.പി.ഐ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.



Editor CoverStory


Comments (0)