ഹൈടെക്കായി വിദ്യാലയ മുത്തശ്ശി; 152ന്റെ നിറവില്‍ മടവൂര്‍ ഗവ. എല്‍.പി.എസ്
കിളിമാനൂര്‍: ഒന്നര നൂറ്റാണ്ടിെന്റ ചരിത്രം പേറുന്ന വിദ്യാലയ മുത്തശ്ശി ഹൈടെക് ആകുന്നു. ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നുനല്‍കിയ മടവൂര്‍ ഗവ. എല്‍.പി.എസാണ് ആധുനികതയുടെ പരിവേഷം അണിയുന്നത്.
സംസ്ഥാന സര്‍ക്കാറിെന്റ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെന്റ ഭാഗമായി ഒന്നരക്കോടി ചെലവഴിച്ചാണ് ഹൈടെക് മന്ദിരം നിര്‍മിച്ചത്. ബഹുനില മന്ദിരത്തിെന്റ ഉദ്ഘാടനം ആറിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനാണ് ഉദ്ഘാടന ചടങ്ങ്.
ഒട്ടേറെ പ്രതിഭകള്‍ക്ക് ജന്മം നല്കിയ വിദ്യാലയം1869ല്‍ കുടിപ്പള്ളിക്കൂടമായാണ് ആരംഭിച്ചത്.
ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലായി ഇപ്പോള്‍ 330ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ജില്ലയിലെ തന്നെ പഴക്കമുള്ള, കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന എല്‍.പി സ്കൂളുകളില്‍ ഒന്നാണ്. സ്കൂളിന് ലഭിച്ച ഈ സുവര്‍ണ നേട്ടത്തെ ആഘോഷമാക്കാനുള്ള തിരക്കിലാണ് നാട്ടുകാര്‍.
ഇതിനായുള്ള വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. പി.ടി.എ പ്രസിഡന്റ് ബിനുകുമാറിെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിനിധികള്‍, പൂര്‍വാധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷാകര്‍ത്താക്കളടക്കം യോഗത്തില്‍ സംബന്ധിച്ചു.
Comments (0)