മുഖ്യമന്ത്രിയെ പരിശോധിക്കാന്‍ ക്ലിഫ് ഹൗസിലെത്തിയ ഡോക്ടറുടെ വാഹനം തടഞ്ഞു; മൂന്ന് പൊലീസുകാര്‍ക്കെതിരെ ശിക്ഷാ നടപടി

മുഖ്യമന്ത്രിയെ പരിശോധിക്കാന്‍ ക്ലിഫ് ഹൗസിലെത്തിയ ഡോക്ടറുടെ വാഹനം തടഞ്ഞു; മൂന്ന് പൊലീസുകാര്‍ക്കെതിരെ ശിക്ഷാ നടപടി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിശോധിക്കാന്‍ ക്ലിഫ് ഹൗസിലെത്തിയ ഡോക്ടറുടെ വാഹനം തടഞ്ഞ് പരിശോധിച്ച മൂന്ന് പൊലീസുകാര്‍ക്കെതിരേ നടപടി. എ.ആര്‍. ക്യാമ്ബിലെ പൊലീസുകാരായ പ്രവീണ്‍, അഖില്‍, അനുരാജ് എന്നിവര്‍ക്കെതിരെയാണ് നടപടി. മൂന്ന് പേരെയും ഒരാഴ്ച തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലേക്കു പരിശീലനത്തിന് അയയ്ക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചു.അതേസമയം നിയമമനുസരിച്ച്‌ പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തതില്‍ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുമുണ്ട്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ പരിശോധിക്കാനെത്തിയ ഡോക്ടറുടെ വാഹനം തടഞ്ഞ് ക്ലിഫ് ഹൗസില്‍നിന്നും അനുമതി വാങ്ങിയശേഷമാണ് ഇവര്‍ അകത്തേക്കു കടത്തിവിട്ടത്.ഡോക്ടര്‍ എത്തുമെന്ന വിവരം ഇവരെ നേരത്തെ അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ നിയമപരമായി അനുമതി വാങ്ങിയ ശേഷം ഡോക്ടറെ അകത്തേക്കു കടത്തിവിടുകയായിരുന്നെന്നും ഇവര്‍ പറയുന്നു.