ക്വോറി മാഫിയകളുമായി വഴിവിട്ട ബന്ധം, BJP യിൽ കലഹം

ക്വോറി മാഫിയകളുമായി വഴിവിട്ട ബന്ധം, BJP യിൽ കലഹം
ക്വോറി മാഫിയകളുമായി വഴിവിട്ട ബന്ധം, BJP യിൽ കലഹം

അങ്കമാലി,, മൂക്കന്നൂരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വോറിയിൽ പാറ പൊട്ടിക്കുമ്പോൾ ക്വോറിയുടെ മുകളിൽ നിന്ന്തൊഴിലാളി വീണു മരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ പാർട്ടിയിലെ ചുമതല വഹിക്കുന്ന ഇഞ്ചക്ക ദേവസിക്കുട്ടി, എന്ന പാർട്ടി പ്രവർത്തകൻ മരിച്ച തൊഴിലാളിയുടെ വീട്ടിൽ ചെന്ന് മരിച്ചയാളുടെ കുടുംബത്തിന് വേണ്ടതായ നിയമപരമായ സഹായങ്ങളും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള പിന്തുണയും നൽകിയതിനെ എതിർത്തു കൊണ്ട് ദേവസിക്കുട്ടിയെ ഭീഷണിപ്പെടുത്തുകയും പാർട്ടി യിൽ നിന്നും പുറത്താക്കുമെന്നുമുള്ള ശബ്ദ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് അങ്കമാലിയിൽ ഗ്രൂപ്പിസത്തിൻ്റെ പേരിൽ തമ്മിലടിക്കുന്ന പാർട്ടിക്ക് വീണ്ടും തലവേദനയായിരിക്കുന്നു., പഞ്ചായത്തിലെ ക്വോറികൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകി പിരിവ് നടത്തുന്ന പാർട്ടി പ്രവർത്തനം മാത്രം നടത്തുന്ന സംഘടനാ പ്രവർത്തനമാണ് മൂക്കന്നൂരിൽ നടക്കുന്നത് എന്ന ആക്ഷേപത്തിന് ബലം പകരുന്നതാണ് ശബ്ദ ശന്ദേശങ്ങൾ, ആയിരക്കണക്കിന് പ്രവർത്തകരും സംഘപരിവാർ സംഘടനകളും സജീവമായിരുന്ന പഞ്ചായത്തിൽ ഇപ്പോൾ ഇരിക്കുന്ന നേതൃത്വം വന്ന ഉടനെ പഴയ കാല പ്രവർത്തകരെയെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവനകളിറക്കി അധിക്ഷേപിക്കുകയും കഴിവുള്ള പ്രവർത്തകരെ പാർട്ടിയിൽ നിന്നും സംഘപരിവാർ പ്രവർത്തനങ്ങളിൽ നിന്നും പുറത്താക്കിയതിൻ്റെ ഉദ്ദേശം പിരിവ് നടത്തി കീശ വീർപ്പിക്കുകയും പാർട്ടിയെ തകർക്കുക എന്നതുമാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.