ഡോളർക്കടത്ത്: വ്യവസായി ലഫീർ മുഹമ്മദിന്റെ സ്ഥാപനങ്ങളിൽ ഇ.ഡി. റെയ്ഡ്
കൊച്ചി: സ്പീക്കർ ശ്രീരാമകൃഷ്ണൻ, എം. ശിവശങ്കർ എന്നിവരുമായി ബന്ധമുണ്ടെന്ന് കരുതുന്ന പൊന്നാനി സ്വദേശി വ്യവസായി ലഫീർ മുഹമ്മദിന്റെ സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച എൻഫോഴ്സ്മെൻറ് ഡയകറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തി. സ്പീക്കർക്കെതിരേയുള്ള ആരോപണം അന്വേഷിക്കാൻ ഇ.ഡി. തയ്യാറെടുക്കുന്നതിൻറെ ഭാഗമാണിതെന്നാണ് സൂചന. ലഫീറിൻറ പൊന്നാനി, ബെംഗളൂരു എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. മസ്കറ്റിൽ സ്വാശ്രയ കോളേജ് നടത്തുന്ന ലഫീർ മുഹമ്മദിന് ശ്രീരാമകൃഷ്ണനുമായും എം. ശിവശങ്കറുമായും അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘങ്ങളുടെ കണ്ടെത്തൽ. രാഷ്ട്രീയനേതാക്കളടക്കം ഉന്നതരായ പലരും കോളേജിൽ ബിനാമിപേരിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു സൂചന. ഈ വിദ്യാഭ്യാസസ്ഥാപനത്തിലെ ഡീൻ ആയ ഡോ. കിരൺ തോമസിനെ ഇ.ഡി.യും കസ്റ്റംസും നേരത്തെ ചോദ്യംചെയ്തിരുന്നു. കിരണും ലഫീറും അബുദാബിയിൽ പുതിയ സ്ഥാപനം ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തിൽ സ്വപ്നാ സുരേഷ് പങ്കെടുത്തിരുന്നു. 2018-ൽ നടന്ന അഭിമുഖത്തിനായി ശിവശങ്കറിനൊ പമാണു സ്വപ്ന പോയത്. സ്വപ്നയ്ക്കായി ശിവശങ്കർ ശുപാർശ ചെയ്തിരുന്നതായി അന്വേഷണസംഘങ്ങൾ പറയുന്നു.



Author Coverstory


Comments (0)