180 കോടി രൂപയുടെ ലോകോത്തര ലോജിസ്റ്റിക് പാര്‍ക്ക് കൊച്ചിയില്‍

കൊച്ചി : വിവിധ തരം കോവിഡ് 19 വാക്സിനുകള്‍ ഉള്‍പ്പെടെ സൂക്ഷിക്കാനും മറ്റു വ്യവസായിക അവിശ്യങ്ങള്‍ക്ക് കൂടി പ്ലഗ് ആന്‍ഡ്‌ പ്ലേ  സൗകര്യമുള്ള ലോകോത്തര വ്യവസായ ലോജിസ്റ്റിക് പാര്‍ക്ക്‌ കൊച്ചി കിന്‍ഫ്ര പെട്രോകെമിക്കല്‍ പാര്‍ക്കില്‍ വരുന്നു180 കോടി രൂപ മുതല്‍ മുടക്കിലാണ് പാര്‍ക്ക്‌ ഒരുക്കുന്നത്.6.5 ലക്ഷം സ്ക്വയർ ഫീറ്റ് വരുന്ന ഈ ലോജിസ്റ്റിക് പാർക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ സംഭരണ കേന്ദ്രങ്ങളിൽ ഒന്നായിരിക്കും. കിൻഫ്ര നൽകുന്ന 25 ഏക്കർ സ്ഥലത്ത് ശ്രീ കൈലാസ് ഗ്രൂപ്പ് സ്ഥാപനമായ സെല്ല സേപ്സ് ആണ് പാർക്ക്  നിർമ്മിക്കുന്നത്. വ്യവസായ മന്ത്രി ഇ  പി  ജയരാജൻ  കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ വിശാഖ് രാജ് കുമാറിന് അലോട്ട്മെന്റ് ലെറ്റർ കൈമാറി. ലോജിസ്റ്റിക്സിനും വ്യവസായങ്ങൾക്കും പൊതുവേ ഗ്രേഡ് എ ഇൻഫ്രാസ്ട്രക്ചർ നൽകുന്നതിലും ഗ്രൂപ്പ് ശ്രദ്ധകേന്ദ്രീകരിക്കുണ്ട്. ചെന്നൈ കോയമ്പത്തൂർ കൊച്ചി എന്നിവിടങ്ങളിൽ സമാനമായ സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ മധുരയിലും ഹൊസൂരിൽ ഉം ഇത്തരം ഇടങ്ങൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.