RSS, പ്രാഥമിക ശിക്ഷണ ശിബിരം, കൗമാര യൗവനങ്ങൾ പുതിയ ചിന്താധാരയിലേക്ക്

RSS, പ്രാഥമിക ശിക്ഷണ ശിബിരം, കൗമാര യൗവനങ്ങൾ പുതിയ ചിന്താധാരയിലേക്ക്
രാഷ്ട്രീയ സ്വയംസേവക സംഘം, സംഘടന പ്രവർത്തനത്തിൻ്റെ വിശ്വ തേജസ് അതിൻ്റെ ബഹിർസ്ഫുരണമേറ്റിട്ടുള്ള ലോകത്തിൻ്റെ എല്ലാ ഭാഗത്തും വർഷാവർഷം നടത്തി വരാറുള്ള പ്രാഥമിക ശിക്ഷണ ശിബിരം, അതായത് അടിസ്ഥാന തല സംഘടന പ്രവർത്തനങ്ങളുടെയും സംഘആദർശങ്ങളെയും ചരിത്രങ്ങളെയും ചരിത്ര പുരുഷൻമാരേയും സമകാലിക ഭാരതത്തിൻ്റെയും ഭാവി ഭാരതത്തിൻ്റെയും നേർകാഴ്ചയുടെ ഒരു ബാഹ്യദർശനം ബോധ്യപ്പെടുത്തുകയും ഒരു വ്യക്തിക്ക് ചരിത്രത്തിൻ്റെ ഭാഗമാകാൻ എങ്ങനെ സാധിക്കുന്നു എന്ന് പോലുമുള്ള കാര്യങ്ങൾ ബോധ്യപ്പെടാനുള്ള ഒരു അവസരം ഉണ്ടാക്കി കൊടുക്കുകയാണ്, ഇന്ന് ലോകം വളരെ ബഹുമാന്യതയോടെ കാണുന്ന ഭാരതത്തിൻ്റെ പ്രധാനമന്ത്രിയും രാജ്യത്തെ മറ്റു പല പ്രമുഖരും ഇതുപോലുള്ള പ്രാഥമിക ശിക്ഷാവർഗുകളിൽ കൂടിയാണ് ചരിത്രത്തിൻ്റെ താളുകളിലേക്ക് വന്നതെന്ന കാര്യം അവിസ്മരണീയമാണ്, യുഗപുരുഷനും ലോകാ രാധ്യനും ആയ സ്വാമി വിവേകാനന്ദൻ അരുളിചെയ്ത ആരോഗ്യവും അച്ചടക്കവുമുള്ള ചിന്താശേഷിയും കർമശേഷിയും ഉള്ള ഒരു ജനതക്ക് മാത്രമേ ശക്തമായ ഒരു രാജ്യത്തെ സംരക്ഷിച്ചു നിർത്താൻ സാധിക്കുകയുള്ളു എന്നുള്ള ആപ്തവാക്യം പ്രായോഗികതലത്തിൽ ജനതക്ക് മനസിലാക്കി തന്ന ഡോ: കേശവ ബലിറാം ഹെഡ്ഗേവാർ എന്ന പ്രഥമ സ്വയം സേവകൻ 1925-ൽ തുടങ്ങിവച്ച സമർപ്പണത്തിൻ്റെ അനുധാവനമാണ് ഈ സംഘ ശിക്ഷാ വർഗുകൾ, ഈ കാലഘട്ടത്തിൽ ഒരു അവധിക്കാലം കിട്ടിയാൽ അല്ലെങ്കിൽ കണ്ടെത്തി സ്വയം സന്തോഷത്തിന് വേണ്ടി മദ്യവും മയക്കുമരുന്നും രാസവസ്തുക്കളും ഉപയോഗിച്ച് സ്വയം നശിച്ചും തങ്ങളുടെ സന്തോഷത്തിന് വേണ്ടി സ്വന്തം കുടുംബത്തേയും സമൂഹത്തേയും ഈ രാജ്യത്തെയും നശിപ്പിച്ച് ആനന്ദത്തിൽ ആറാടി' നശിക്കുമ്പോൾ, ഈ സംഘ ശിക്ഷാ വർഗിലൂടെ വ്യക്തി നിർമാണവും സമൂഹം രാഷ്ട്രം സംസ്കാരം സേവനം എന്നിവ മാത്രം ലക്ഷ്യമാക്കി അതിന് വേണ്ടി മാത്രം ചിലവഴിക്കുന്ന അവധി ദിനങ്ങൾ ഉപയോഗിക്കുന്ന സംഘടന ലോകത്ത് രാഷ്ട്രീയ സ്വയംസേവക സംഘടന മാത്രമേ ഉണ്ടായിട്ടുള്ളു ഇനി ഉണ്ടാവുകയുള്ളു., ഒരു ക്യാമ്പിൽ നിന്ന് ഒരു പ്രാവശ്യം ഏകദേശം 3,000 ലധികം പേർ സ്വയം സേവകരായി പുറത്ത് വരുന്നു സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഇങ്ങനെ ക്യാമ്പുകൾ നടത്തിവരുന്നു, ശിക്ഷാ വർഗിൽ നിന്ന് പുറത്ത് വരുന്നവർ ഒരു പരിവർത്തനത്തിൻ്റെ ചരിത്രം കുറിച്ചു കൊണ്ട് ഭാവി ഭാരതത്തിൻ്റെ വ്യക്താക്കളാകുവാൻ ചുവടുവക്കുകയാണ് രാജ്യം പ്രതീക്ഷയോടെ കാണുന്നതും ഇവരെയാണ്