16 ഏക്കര്‍ കണ്ടല്‍ക്കാടുകള്‍ മണ്ണിട്ടു നികത്തിയിട്ടും കണ്ണടച്ചിരുട്ടാക്കുന്ന ഹരിത MLA

 16 ഏക്കര്‍ കണ്ടല്‍ക്കാടുകള്‍ മണ്ണിട്ടു നികത്തിയിട്ടും കണ്ണടച്ചിരുട്ടാക്കുന്ന ഹരിത MLA
 16 ഏക്കര്‍ കണ്ടല്‍ക്കാടുകള്‍ മണ്ണിട്ടു നികത്തിയിട്ടും കണ്ണടച്ചിരുട്ടാക്കുന്ന ഹരിത MLA

 കൊച്ചി : ആലുവ പറവൂര്‍ പ്രദേശത്തെ ഏറ്റവും വിശാലവും അതിപ്രധാന്യമുള്ള തണ്ണീര്‍ത്തട പ്രദേശമായ കരുമാല്ലൂര്‍-കോട്ടുവള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ആനച്ചാലില്‍ 16 ഏക്കര്‍ തണ്ണീര്‍ത്തട കണ്ടല്‍കാട് ശേഖരം മണ്ണിട്ട് നികത്തി കൊണ്ടിരുന്നിട്ടും ഹരിത എംഎല്‍എ എന്ന വിശേഷണം തലയില്‍ ചൂടി നടക്കുന്ന സ്ഥലം എം എല്‍ എ യും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശന്‍ അറിയുന്നില്ല, ബോധപൂര്‍വ്വം കണ്ണടച്ചിരുട്ടാക്കുന്നത് ഭൂമാഫിയ ഈ സ്ഥലം സെന്റിന് മൂവായിരം രൂപക്ക് വാങ്ങി മണ്ണിട്ട് നികത്തി സെന്റിന് മൂന്ന് ലക്ഷത്തിന് മറിച്ച് വില്ക്കുന്ന കണക്കിനെ കുറിച്ച് അറിയാത്തതുകൊണ്ടായിരിക്കാം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജില്ലയിലെ ഒരു മന്ത്രി കൊണ്ടു വരുന്നു എന്ന് പറയപ്പെടുന്ന ഏതോ വികസന സിറ്റിയുടെ വികസിപ്പിക്കലും മണ്ണിട്ട് നികത്തലും നടത്തുന്നത് കൊടുങ്ങല്ലൂര്‍ ഉള്ള ഭരണകക്ഷിയില്‍പ്പെട്ട പ്രധാന നേതാവിന്റെ സഹോദരന്റെ പേരിലാണത്രേ, ഭരണകക്ഷി പ്രഖ്യാപിക്കുന്ന ഏത് വികസന പദ്ധതിയേയും കണ്ണടച്ച് എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് പ്രത്യേകിച്ച് ഹരിത പ്രിയന്‍ എന്ന അംഗീകാരവും (ഇത് ചില പാപ്പരാസികള്‍ ചാര്‍ത്തി കൊടുത്ത തൂവല്‍ ആണെന്ന് അസൂയാലുക്കള്‍ പറയുന്നു.) ഉണ്ടായിട്ടും വനംവകുപ്പിന്റെ കീഴില്‍ ഉള്ള അതീവ പ്രാധാന്യമുള്ള കണ്ടല്‍ പ്രദേശം ഭൂമാഫിയ നികത്തിയിട്ടും സ്ഥലം എം.എല്‍.എ.ക്ക് യാതൊരു കുലുക്കവുമില്ല. ഇത് വികസന സ്‌നേഹമല്ല ചില അഡ്ജസ്റ്റമെന്റിന്റെ പേരില്‍ വാ തുറക്കാന്‍ പറ്റാത്തതിനാല്‍ ആയിരിക്കുമെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. അടുത്ത കാലത്തായ് അഡ്ജസ്റ്റ്‌മെന്റ്കള്‍ക്ക് കാരണമായ MLA യും, പി.എ.യും ചേര്‍ന്ന് നടത്തിയചില വിദേശയാത്രകളെക്കുറിച്ചും വിശദമായി അന്വേഷണം വേണമെന്നും ചില പ്രത്യേക കാര്യങ്ങളിലുള്ള മൗന വൃതങ്ങളെ കുറിച്ചും പാര്‍ട്ടി നേതൃത്യം പരിശോധിക്കേണ്ട സമയം അതിക്രമിച്ചെന്നും മണ്ഡലത്തില്‍ ശേഷിക്കുന്ന കോണ്‍ഗ്രസുകാര്‍ തന്നെ ആവശ്യപ്പെടുന്നു .ഈ കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യത്തില്‍ വിശ്വാസമില്ലാത്തതു കൊണ്ടാകാം മോഡിയുടെ ഭരണത്തിന്‍ കീഴിലുള്ള കേന്ദ്ര ഏജന്‍സികളോട് MLA യുടെയും പി.എ യുടെയും സ്വന്തം വികസനത്തിനായ് നടത്തിയ വിദേശയാത്രകളുടെയും പിരിവുകളുടെയും ചില ദേശവിരുദ്ധ ശക്തികളുമായുള്ള മറ്റു ഇടപാടുകളെയും കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതികള്‍ നല്‍കിയിട്ടുള്ളത്.