യോഗ്യതയില്ലാത്ത ട്രാവൽ ഏജൻസികൾ, നടത്തുന്ന :മാലി ദ്വീപ് അദ്ധ്യാപക റിക്രൂട്ട്മെൻ്റ്, തട്ടിപ്പിന് കളമൊരുക്കുമോ? പോലീസ്, കണ്ണടക്കുന്നത് ലാഭവിഹിതം ലഭിക്കാനോ?

യോഗ്യതയില്ലാത്ത ട്രാവൽ ഏജൻസികൾ, നടത്തുന്ന :മാലി ദ്വീപ് അദ്ധ്യാപക റിക്രൂട്ട്മെൻ്റ്, തട്ടിപ്പിന് കളമൊരുക്കുമോ? പോലീസ്, കണ്ണടക്കുന്നത് ലാഭവിഹിതം ലഭിക്കാനോ?
യോഗ്യതയില്ലാത്ത ട്രാവൽ ഏജൻസികൾ, നടത്തുന്ന :മാലി ദ്വീപ് അദ്ധ്യാപക റിക്രൂട്ട്മെൻ്റ്, തട്ടിപ്പിന് കളമൊരുക്കുമോ? പോലീസ്, കണ്ണടക്കുന്നത് ലാഭവിഹിതം ലഭിക്കാനോ?
കൊച്ചി: വിദേശജോലി സ്വപ്നം കണ്ട് കൊച്ചിയിലേക്ക് വന്ന് ജീവിതവും, സമ്പാദ്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പതിനായിരങ്ങളുടെ ആവലാതികൾ ദൈനം ദിനം മാധ്യമങ്ങളിൽ നിറയുമ്പോൾ ഇതിനുള്ള അനുകൂല സാഹചര്യങ്ങൾ ചെയ്തു കൊടുക്കുന്ന കൊച്ചി പോലിസിനും ഇതിൻ്റെ വിഹിതം കിട്ടുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം തട്ടിപ്പുകൾ നടന്നു കഴിഞ്ഞതിന് ശേഷം പോലീസ് ഉണർന്നാലും പ്രവർത്തിച്ചാലും ആർക്കും ഒരു പ്രയോജനവും ലഭിക്കയില്ല ,മാലിദ്വീപ് സമൂഹങ്ങളിലേക്ക് ആദ്ധ്യാപക ഒഴിവുകളിലേക്ക് യോഗ്യത ഇല്ലാത്ത റിക്രൂട്ടിംഗ് ഏജൻസികൾ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ചില ഹോട്ടലുകൾ കേന്ദ്രീകരിച്ച് വ്യാപകമായ റിക്രൂട്ടിംഗ് നടത്തി കൊണ്ടിരിക്കയാണ് 100 പ്ലസ് ലൈസൻസ് ഉണ്ടെന്ന് അവകാശപ്പെടുന്നവരാണ് ഇങ്ങനെ 500, ആയിരം, പേരെ റിക്രൂട്ടിംഗ് നടത്തി സർട്ടിഫിക്കറ്റുകളും, പാസ്പോർട്ടും മറ്റ് രേഖകളും വാങ്ങി വക്കുന്നത്, ഇത് സംബസിച്ച് ഒരു മുന്നറിയിപ്പ് പരാതി, മീഡിയ മിഷൻ ഫോർ ആൻ്റി ടെറ റിസം, ആൻ്റ് യൂത്ത് പ്രൊട്ടക്ഷൻ എന്ന സംഘടന പോലീസിൽ പരാതി നൽകിയിട്ടുണ്ട്, കൊച്ചിയിലുള്ള പ്രൊട്ടക്റ്റർ ഓഫ് ഇമിഗ്രേഷൻ വിഭാഗവും ഈ അനധികൃത റിക്രൂട്ട്മെൻ്റിനെതിരെ കണ്ണടക്കുകയാണ്, നൂറ് പ്ലസ് ലൈസൻസ് ഉണ്ടെന്ന് അവകാശപ്പെടുന്നവർ മുഖ്യധാരാ മാധ്യമങ്ങളിൽ ഇങ്ങനെ വ്യാപക പരസ്യങ്ങൾ നടത്തി റിക്രൂട്ട്മെൻ്റ് നടത്തിയിട്ടും ബന്ധപ്പെട്ടവർ മൗനം പാലിക്കുകയാണ് എറണാകുളം സൗത്ത് കേന്ദ്രീകരിച്ചുള്ള ചില ഏജൻസികൾ അഫ്ഗാനിസ്ഥാനിലേക്ക് നടത്തിയ അനധികൃത മനുഷ്യകടത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് കൊച്ചിയിലെ പോലിസായിരുന്നു., ദുബായിലേക്ക് റിക്രൂട്ട് നടത്തി അവിടെ നിന്ന് റോഡ് മാർഗം അഫ്ഗാനിലെത്തി ചേർന്നവർ ഇന്ത്യക്കെതിരെ യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ഇന്ത്യൻ പട്ടാളത്തിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടതും അന്ന് വാർത്തയായിരുന്നു. ഈ ഏജൻസികൾ ഇന്നും പേരു് മാറ്റി ഇതേ സ്ഥലത്ത് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരുന്നിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല എന്ന രീതിയാണ് കൊച്ചി പോലിസ്