കർഷകരുടെ വരുമാനം വർധിക്കും; ഏത് പരിഷ്കാരം നടപ്പാക്കുമ്പോഴും മാറ്റത്തിന്റെതായ വിലകൊടുക്കേണ്ടി വരും; കാർഷിക നിയമങ്ങളെ പിന്തുണച്ച് ഗീതാ ഗോപിനാഥ്
കേന്ദ്രസർക്കാർ കൊണ്ടുവന്ന് കർഷക നിയമങ്ങളെ പിന്തുണച്ച് ഐ.എം.എഫിലെ മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ്.കർഷക നിയമങ്ങൾ കർഷകരുടെ വരുമാനം ഉയർത്താൻ പര്യാപ്തമാണെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. അടിസ്ഥാന സൗകര്യം ഉൾപ്പെടെ വിവിധ മേഖലകളിൽ കാർഷിക പരിഷ്കരണ നടപടികൾ ആവശ്യമാണ്, കർഷകർക്ക് കിട്ടുന്ന വിപണി വലുതാക്കുന്ന നിയമങ്ങളാണ് ഇപ്പോഴത്തേത്, മണ്ഡികളെ കൂടാതെ വിവിധ കേന്ദ്രങ്ങളിൽ വിളകൾ വിൽക്കാനാകും, ഏത് പരിഷ്കാരം നടപ്പാക്കുമ്പോഴും മാറ്റത്തിന്റെതായ വിലകൊടുക്കേണ്ടി വരും,നിയമത്തെക്കുറിച്ചുള്ള പാന റിപ്പോർട്ടുകളെ സ്വാഗതം ചെയ്യുന്നതായും ഗീതാ ഗോപിനാഥ് പറഞ്ഞു.
എളുപ്പം നഷ്ടത്തിലേക്കു വീണുപോകാവുന്ന കൃഷിക്കാരുടെ കാര്യത്തിൽ അതീവ ശ്രദ്ധ വേണം. അവർ സാമൂഹ്യ സുരക്ഷാ ശൃംഖലയിൽ വരുന്നുണ്ടെന്ന്
ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. ഇടകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത പ്രവർത്തിച്ചിരുന്നു. അതേസമയം ഫെബ്രുവരി ഒന്നിന് കർഷകർ തീരുമാനിച്ചിരുന്ന പാർലമെന്റിലേക്കുള്ള കാൽനട മാർച്ച് മാറ്റിവച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.സമരം ശക്തമായി തുടരുമെന്നുംരക്തസാക്ഷി ദിനമായ ശനിയാഴ്ച്ച രാജ്യവ്യാപകമായി റാലികളും ജനസഭയും ഉപവാസ സമരവും നടത്തുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.
Comments (0)