കെ എസ് ആര്‍ ടി സിയിലെ നൂറ് കോടി കാണാതായ സംഭവം; കേസ് എടുക്കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: കെ എസ് ആര്‍ ടി സിയിലെ നൂറ് കോടി കാണാതായെന്ന എം ഡിയുടെ വെളിപ്പെടുത്തലില്‍ കേസ് എടുക്കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയെ ആണ് സര്‍ക്കാര്‍ എതിര്‍ത്തത്. കേസ് എടുക്കണമെന്ന് പറയാന്‍ ഹൈക്കോടതിക്ക് ആവില്ല. സുപ്രീം കോടതി ഉത്തരവുകള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
ഹര്‍ജിക്കാരന് പൊലീസില്‍ പരാതി നല്‍കുകയോ, സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയോ ചെയ്യാം. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജി അടുത്ത ആഴ്‌ച വീണ്ടും പരിഗണിക്കും.
കെ എസ് ആര്‍ ടി സിയില്‍ 100 കോടി രൂപ കാണാനില്ലെന്ന എം ഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു.
വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനായ ജൂഡ് ജോസഫ് ആണ് ഹര്‍ജിക്കാരന്‍. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. ഓഡിറ്റിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കെ എസ് ആര്‍ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെട്ട എല്ലാ അഴിമതിയും അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
Comments (0)