ഇന്ത്യയെ മാറ്റിമറിക്കാനുള്ള പരിഷ്കാരങ്ങൾ; ബജറ്റിനൊപ്പവും അതിനപ്പുറവും
പരിഷ്കാരങ്ങൾ ഒരു നിശ്ചിത സമയം കൊണ്ട് പൂർത്തീകരിക്കപ്പെടുന്നവയല്ല. അവ ഭരണത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് തുടർച്ചയായി പുരോഗമിക്കുന്നവയാണ്.പരിഷ്കാരം, പ്രകടനം, മാറ്റി മറിക്കൽ (റീഫോം,പെർഫോം, ട്രാൻസ്ഫോം) എന്ന ശ്രേണിയിൽ അവസാനത്തെ വാക്കായ ട്രാൻസ്ഫോം ആണ് ഏറ്റവും പ്രധാനം. കാരണം അതാണ് നമ്മുടെ ലക്ഷ്യത്തെ ഏറ്റവും വ്യക്തമായി അവതരിപ്പിക്കുന്നത്. അധികാരത്തിലേറിയ ആദ്യ ദിവസം മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഭരണകൂടത്തിന് മുൻപിൽ ഇത് കൃത്യമായി വെയ്ക്കുകയും ചെയ്തു.പരിഷ്കാരങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും കൃത്യമായ മാറ്റി മറിക്കൽ സാധ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇപ്പോഴും അത് നമ്മുടെ ലക്ഷ്യമായി തുടരുന്നു. കൃത്യമായ നാഴികക്കല്ലുകൾ നിർണയിച്ച് അത് യാഥാർത്ഥ്യമാക്കുന്നതിനുള്ള, ഏറ്റവും പ്രധാനപ്പെട്ട വഴികളിലൊന്നാണ് കേന്ദ്രബജറ്റ്. ഇത്പൊതുജന ക്ഷേമം മുൻനിർത്തിയുള്ളതാവണം.ആദ്യം സാക്ഷാത്കരിക്കപ്പെടേണ്ടതും. മുപ്പത്ലക്ഷം കോടി രൂപയുടെ ബൃഹത്തായ വാർഷിക ബജറ്റാണ് നമ്മുടെ കേന്ദ്ര സർക്കാരിന്റെത്.അതുകൊണ്ടുതന്നെ ചെലവുകൾ കൃത്യമായി തിരഞ്ഞെടുക്കപ്പെടെണ്ടതുമാണ്. ഈ തിരഞ്ഞെടുക്കൽ ഒരു ഭരണകൂടത്തിന്റെ നയത്തിന് ദൃഷ്ടാന്തവുമാണ്.
2014-15 ബജറ്റ് പ്രസംഗത്തിൽ അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലി ഇങ്ങനെ അഭിപ്രായപ്പെട്ടു: 'ഈ സഭയ്ക്ക് മുമ്പാകെ ഞാൻ അവതരിപ്പിക്കുന്ന എൻഡിഎ ഭരണകൂടത്തിന്റെ ആദ്യ ബജറ്റിൽ ഞാൻ വ്യക്തമാക്കികൊള്ളട്ടെ,നമ്മുടെ രാജ്യത്തെ, നാം ആഗ്രഹിക്കുന്ന രീതിയിൽ നയിക്കാൻ ആവശ്യമായ ബൃഹത്തായ
നയം അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. '2014 ജൂലൈ 10ന് ജയ്റ്റ്ലി അവതരിപ്പിച്ച ആദ്യ ബജറ്റ് മുതൽ 2021 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാൻ പോകുന്ന പുതിയ ബജറ്റ് വരെ അതീവ പ്രാധാന്യമുള്ള നിരവധി പരിഷ്കാരങ്ങളാണ് മോദി ഭരണകൂടം നടപ്പാക്കിയിട്ടുള്ളത്. കഴിഞ്ഞ ആറര വർഷക്കാലയളവിൽ അതീവ പ്രാധാന്യമുള്ളതും പൊതുജനങ്ങളുടെ ജീവിതം മാറ്റി മറിക്കുന്നതുമായ നിരവധി പരിഷ്കാരങ്ങളാണ് നടപ്പാക്കപ്പെട്ടത്.
എന്നാൽ ഇത് ഇപ്പോഴും പൂർത്തീകരിക്കപ്പെട്ടിട്ടില്ല.അവയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.തങ്ങളുടെ ആദ്യ ബജറ്റ് മുതൽ എൻഡിഎ ഭരണകൂടം പരിഷ്കാരങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. പ്രതിരോധ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 26 ശതമാനത്തിൽ നിന്നും 49 ശതമാനമായി ഉയർത്തിയത്, ഇൻഷുറൻസ്മേഖലയിലെ പരിഷ്കാരങ്ങൾ എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. പ്രതിരോധ ഉൽപ്പന്ന നിർമ്മാണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഓട്ടോമാറ്റിക് റൂട്ട് വഴി ഇപ്പോൾ 74 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ലഭ്യമാകുന്നത്തിനു വേണ്ടി ചില സാഹചര്യങ്ങളിൽ ഈ പരിധി വീണ്ടും ഉയർത്താനും സാധിക്കും. കോവിഡ് മഹാമാരി നടപ്പു സാമ്പത്തിക വർഷത്തെ ഓഹരി വിറ്റഴിക്കൽ പ്രതീക്ഷകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എങ്കിലും ബിപിസിഎൽ, എസ്സിഐ പോലെയുള്ള തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാനുള്ള ധീരമായ തീരുമാനം പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. മാരുതി ഉദ്യോഗ്, ബാൽകോ തുടങ്ങിയ സ്ഥാപനങ്ങളിൽ അടൽ ബിഹാരി വാജ്പേയി ഭരണകൂടം നടത്തിയ വിറ്റഴിക്കലിനാണ് ഇതിനു മുൻപ് ഇത്തരത്തിൽ അവസാനമായി രാജ്യം സാക്ഷ്യം വഹിച്ചത്.സംരംഭങ്ങളുടെ ദൈനംദിന ക്രയവിക്രയങ്ങളിൽ പങ്കാളിത്തം ലഭിക്കാത്ത വസ്തുവകകൾ വിറ്റഴിക്കലിനായി മോദി മന്ത്രിസഭ നൽകിയ അനുമതി അതീവ പ്രാധാന്യമർഹിക്കുന്നു. 12 ആയി ചുരുങ്ങിയ പൊതുമേഖലാ ബാങ്കുകൾ ഈ പരിധിയിൽ ഉൾപ്പെടുന്നു. കോവിഡ് വാക്സിൻ വിതരണം അടക്കമുള്ള ആരോഗ്യ പരിപാലനമേഖലയിലെ ചെലവുകളും 29.87 ലക്ഷം കോടി രൂപയുടെ സ്വാശ്രയ ഭാരത് പാക്കേജ് എന്നിവ മൂലം നമ്മുടെ സമ്പത്ത് വ്യവസ്ഥ നിരവധി
വെല്ലുവിളികളെ നേരിടുന്നുണ്ട്.
അതുകൊണ്ടുതന്നെ പ്രധാന നഗരങ്ങളിലെ ഭൂമി അടക്കം തന്ത്രപ്രധാനം അല്ലാത്തെ സർക്കാർ ആസ്തികൾ വിറ്റഴിക്കേണ്ടത് അത്യാവശ്യവുമാണ് മൂന്ന് ഭാഗങ്ങളായി പ്രഖ്യാപിക്കപ്പെട്ട ആത്മനിർഭർ പാക്കേജ്, ഔദ്യോഗിക കണക്കുകൾ പ്രകാരം നമ്മുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 15 ശതമാനത്തോളം മൂല്യമുള്ളതാണ്. തൊഴിൽ സഹായം, ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കൽ, ഭക്ഷ്യ സഹായം, ബാധ്യത മേഖലകൾക്ക് സഹായം തുടങ്ങിയവയും ഇതിന്റെ ഭാഗമായി ഉൾപ്പെട്ടിരുന്നു. നമ്മുടെ സാമ്പത്തിക രംഗം അതിവേഗം തിരിച്ചുവരവിന്റെ പാതയിലൂടെ മുന്നേറുന്നതിന്റെ പ്രധാന കാരണവും ഇതാണ്.എന്നാൽ ഈ നടപടി വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത നമ്മുടെ രാജ്യത്തിനുമേൽ
സൃഷ്ടിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല.എങ്കിലും ശക്തവും നൂതനവുമായി നടപടികളിലൂടെ ഇതിനാവശ്യമായ അധിക വിഭവസമാഹരണം നാം ഉറപ്പാക്കേണ്ടതുണ്ട്.വിപണിയിലെ കാലാവസ്ഥയും നമുക്ക് അനുകൂലമാണ്. സെക്കൻഡറി വിപണികളിൽ പൊതുമേഖലാ സ്ഥാപന ഓഹരികൾക്ക് എതിരായുള്ള മനോഭാവത്തിന് മാറ്റം വന്നിരിക്കുന്നു. ഇത്തരം ഓഹരികൾക്ക് മെച്ചപ്പെട്ട സ്വീകാര്യതയാണ് നിലവിൽ ലഭിക്കുന്നതും.
അതുകൊണ്ടുതന്നെ ഈ അനുകൂല കാലാവകൃത്യമായി വിനിയോഗിക്കേണ്ട സമയമായി.
ഉയർന്നു വരുന്ന വിപണികളിൽ ഉന്നത സ്ഥാനമാണ് നമ്മുടെ രാജ്യത്തിനുള്ളത്.അതുകൊണ്ടുതന്നെ നമ്മുടെ സാമ്പത്തിക വിപണികളിലേക്ക് വിദേശനിക്ഷേപം ഉയർന്ന തോതിലാണ് എത്തുന്നത്. 2022 സാമ്പത്തിക വർഷത്തിൽ നമ്മുടെ സാമ്പത്തിക രംഗത്ത് വലിയ രൂപത്തിലുള്ള തിരിച്ചു വരവ്
ഉണ്ടാകുമെന്നാണ് കണക്കുകൾ.അതുകൊണ്ടുതന്നെ ബോംബെ ഓഹരി സൂചിക സെൻസെക്സ് അമ്പതിനായിരം എന്ന അതീവ പ്രാധാന്യമുള്ള നേട്ടത്തിലേക്ക് നടന്നടുത്തു കൊണ്ടിരിക്കുകയാണ്. ഇക്വിറ്റികളിൽ മാത്രം 2020 ൽ 23 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപമാണ് നമ്മുടെ രാജ്യത്തിന് ലഭിച്ചത്.
പുതുവർഷത്തിലും ഈ അവസ്ഥ തുടരുകയാണ്.2020-21 സാമ്പത്തികവർഷത്തെ ആദ്യ ആറ്മാസക്കാലയളവിൽ 30 ബില്യൺ അമേരിക്കൻ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് നൂതന വ്യവസായ മേഖലകളിലേക്ക് നമുക്ക് ലഭിച്ചത്. ചുരുക്കത്തിൽ 2021 സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞത് 50 ബില്യൺ അമേരിക്കൻ ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം എങ്കിലും നമുക്ക് ലഭിക്കുമെന്നുറപ്പാണ്. ഭൗമശാസ്ത്ര രാഷ്ട്രീയ ഘടകങ്ങളും,അമേരിക്കയിലെ ബെഡൻഭരണകൂടം ചൈനയോട് പുലർത്താൻ ഇടയുള്ള കർശന നിലപാടുകളും ആഗോള ഉല്പാദക ശക്തികൾക്ക് ഇന്ത്യയെ ഒരു ആകർഷക നിക്ഷേപ കേന്ദ്രമായി മാറ്റുന്നു. നിലവിലെ കമ്പനികളുടെ കോർപ്പറേറ്റ് നികുതി 22 ശതമാനമായും പുതിയവയുടെത് 15 ശതമാനമായും പരിഷ്കരിച്ചതിനുശേഷം ഏറ്റവും
കുറവ് നികുതി ഈടാക്കുന്ന രാഷ്ട്രങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുക (മെയ്ക്ക് ഇൻ ഇന്ത്യ) പദ്ധതിയുടെ പ്രധാന സവിശേഷതകളിൽ ഒന്നായി ഇത് ഉയർത്തി കാട്ടേണ്ടതുമാണ്. ഇനി ആഭ്യന്തര വിപണിയിലേക്ക് വരികയാണെങ്കിൽ, ചരക്ക് സേവന നികുതി ഏർപ്പെടുത്താനുള്ള തീരുമാനം മോദി ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട് തീരുമാനങ്ങളിൽ ഒന്നായിരുന്നു. പ്രാരംഭ ഘട്ടങ്ങളിൽ, ജിഎസ്ടി നടപ്പാക്കിയത് മൂലം ചില്ലറ അരിഷ്ടതകൾ ഉണ്ടായിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല, പക്ഷേ നിലവിൽ, ഇത് നടപ്പാക്കിയത് മൂലം നമ്മുടെ
സമ്പദ്ഘടനയിലും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. നമ്മുടെ സാമ്പത്തികരംഗത്തെ ഒരു ഏകീകൃത
ഔദ്യോഗിക നികുതി സംവിധാനത്തിലേക്ക് ഉൾപ്പെടുത്തുവാൻ ഇതിലൂടെ സാധിച്ചു.കൃത്യമായി നികുതി നൽകി, നികുതി നിയമങ്ങൾക്ക് വിധേയമായി പെരുമാറുന്നത് ജീവിതത്തെ കൂടുതൽ എളുപ്പമുള്ളതും ചെലവുകുറഞ്ഞതുമാക്കുമെന്ന യാഥാർത്ഥ്യം ജനം തിരിച്ചറിഞ്ഞു. ഭരണകൂടം ആകട്ടെ ചരസേവന നികുതി വന്നതുമുതൽ ദൈനംദിന ജീവിതത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്ക് നിരവധി ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടുന്നു.ഉദാഹരണമായി ടിവി സെറ്റുകൾ, വാഷിങ്മെഷീനുകൾ, വാട്ടർ ഹീറ്ററുകൾ,ഡീറ്റെർജെന്റുകൾ, കോസ്മെറ്റിക് ഉൽപ്പന്നങ്ങൾഎന്നിവയ്ക്ക് മേലുള്ള നികുതി ജിഎസ്ടിക്ക് മുൻപ് 28 ശതമാനമായിരുന്നത് നിലവിൽ 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്.ഡിജിറ്റൽ ഇന്ത്യ മുന്നേറ്റത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പ്രധാനമന്ത്രി ജൻ ധൻ യോജന
എന്ന സാമ്പത്തിക ഉൾപ്പെടുത്തൽ പരിപാടി നമ്മുടെ സാമ്പത്തിക മേഖലയിൽ വലിയ പരിഷ്കാരങ്ങൾക്കാണ് വഴി തുറന്നത്. 2014 ഓഗസ്റ്റ് മുതൽ 2019 ഓഗസ്റ്റ് വരെ 35. 27 കോടി ജൻ ധൻ അക്കൗണ്ടുകളാണ് ഇതിനു കീഴിൽ തുറക്കപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും യുപിഐ ബന്ധിതവുമാണ് എന്ന വസ്തുത പരിശോധിക്കുമ്പോഴാണ് നമ്മുടെ സമൂഹത്തിലും ജനങ്ങൾക്കിടയിലും ഈ നടപടി കൊണ്ടുവന്ന മാറ്റത്തിന്റെ ഗുണഫലങ്ങൾ ദൃശ്യമാവുക. സാമ്പത്തിക സേവനങ്ങൾക്ക് സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപ്പെടുത്തുന്ന നിരവധി സംരംഭങ്ങൾ അടുത്തിടെ ഉയർന്നുവന്നത് ഈ സാമ്പത്തിക
ഉൾപ്പെടുത്തലിന്റെ അനന്തരഫലമായിട്ടാണ്.വരാൻ പോകുന്ന ബജറ്റ് മുൻപുണ്ടായിരുന്നവയിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും എന്നത് തീർച്ചയാണ്.
അധിക ധന വിഭവസമാഹരണത്തിന് ധനമന്ത്രിക്കു മേൽ അതീവ സമ്മർദ്ദം ഉണ്ടാകും.എന്നാൽ ധനക്കമ്മി സംബന്ധിച്ച എഫ്ആർബിഎം ലക്ഷ്മണരേഖ അവർ മറികടക്കാനിടയില്ല. ഭരണകൂട ചെലവുകൾ കുറച്ചുള്ള ഒരു ബജറ്റിന് സാധ്യത കുറവാണ് എന്നതാണ് ഈ മേഖലയിലെ വിദഗ്ധരുടെ പക്ഷം.
പ്രകാശ് ചൗള
(ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ലേഖകൻ)
Comments (0)